Wednesday, May 03, 2006

റോക്ക്‌ ക്ലൈംബിങ്‌




11 comments:

Visala Manaskan said...

ചോറുവറ്റ് എല്ലിന്റെ ഇടയില്‍ കുത്തിയിട്ട്.. ചെയ്യുന്ന ഓരോ കാര്യങ്ങളേയ്!

നല്ല നീറ്റ് പാറ. ധൈര്യായിട്ട് അള്ളിപ്പിടിച്ച് കയറാം. കണ്ടോടം കൊണ്ട് ആ വഴിക്ക് തമിഴന്മാരൊന്നും ഇതുവരെ കയറിപ്പോയിട്ടില്ലാന്നാ തോന്നണേ!

നല്ല പടങ്ങള്‍. കാലില്‍ ഒരു കിരുകിരിപ്പ് ഫീല്‍ ചെയ്തു!

അഭയാര്‍ത്ഥി said...

കാറണി മംകമാറ്‍ കുടവുമേന്തി ഈ പാറക്കെട്ടില്‍ തട്ടി ത്ജണം ത്ജണം നാഥത്തോടെ കീഴോട്ടു ഉരുണ്ടു വീഴുന്നു , ഒപ്പം കുടത്തിലെ ജലവും ചിന്നി ചിതറി താഴ്വാരതിലേക്കു പതിക്കുന്നു, ക്റിഷ്ണ വാരിയറ്‍ സാറിന്റെ ഒരു കവിതയുടെ ഓറ്‍മയാണു ഈ പാറക്കെട്ടുകള്‍ ഉണറ്‍ത്തുന്നതു.

ഉമേശന്‍ സാറിന്റെ കഷ്ടം ഗ്റുഹാസ്ഥാസ്റമവും ഒപ്പം മനസ്സിലേക്കു വരുന്നു. സമയക്കുറവുമൂലം അതും ഇവിടെ തന്നെ ഇടുന്നു


ഉമേശന്‍ സാറെ, ഒരു കാറണി കരിം കുഴലി ,പന്തണി മുലച്ചി, കൂവളപ്പൂ നാഭി, വിശാല നിതംബിണി,ശോണാധര മൊഹിനി, കഠിന വേലാ വിലാസിനിയുമായ ഒരു ദാസിയെ പണിക്കു നിറ്‍ത്തിയാല്‍- വഴി വാണിഭക്കാറ്‍ പറയുന്നതു പോലെ അഴുക്കു, മെഴുക്കു, കൊഴുപ്പു, കൈശൊര പീഠകള്‍, പത്നി സുഖരാഹിത്യം, തുടങ്ങി സാറു പറഞ്ഞ എല്ലാത്തിനും പരിഹാരമാകും

സ്റ്റ്റാറ്റജികല്‍ പ്ളാനിംഗ്‌ ആവശ്യമാണെന്നു മാത്റം.

ഇതൊക്കെ കവിതയില്‍ പറയണമെന്നുണ്ടു- വെറുതെ വടി കൊടുത്തു അടിവാങ്ങേണ്ടെന്നു കരുതിയാണു

അതുല്യ said...

ഗന്ധര്‍വന്‍ സംസാരിയ്കുമ്പോഴും ഈ സ്ഥിതിയിലാണോ മിണ്ടാറു പതിവ്‌? ഏതോ ഫ്രീക്വന്‍സി പിടിക്കാതെ റേഡിയോ സിന്ധിഗാ ടണല്‍ വഴി പോണ പോലെ ഒരു ശ്രവ്യ സുഖം. അതോണ്ടാ ചോദിച്ചേ.

അഭയാര്‍ത്ഥി said...

ഉള്ളതു പറഞ്ഞാല്‍ എനിക്കിഷ്ടപ്പെട്ടു.

എനിക്കെന്തോ പൂറ്‍വജന്‍മ ക്റുതം പാപം.


അതിനു അതുല്യ എന്റെ ആരാ അല്ലേ?. ആരെങ്കിലുമാകണമെന്നില്ലല്ലോ?.

പറയുന്നതു സത്യമാണെങ്കിലും. പൊന്നും സൂചി ആണെങ്കിലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു പോകും...

ഞാന്‍ വീണ്ടൂം അതുല്യ പഠിപ്പിച്ച പാട്ടു പാടട്ടെ.

പൂറ്‍വ ജന്‍മ ക്റുതം പാപം...


കാ തും ബാലെ ?.
അതുല്യായ
കസ്യ പുത്റി ?.
........യ
കിംവ ഹസ്തേ?.
താലി പത്റ
കവ്വാ രേഖാ?
ഗന്ധറ്‍വ പീഢ

Santhosh said...

എന്തു ചെയ്യാം, ചിലര്‍ക്കങ്ങനെയാ...
ഭാര്യ കരിം കുഴലിയും,പന്തണി മുലച്ചിയും, കൂവളപ്പൂ നാഭിയുള്ളവളും, വിശാല നിതംബിണിയും (വീഎം ക്ഷമിക്കൂ),ശോണാധര മൊഹിനിയുമാണെങ്കിലും ഇതെല്ലാം ഒരു ദാസിയില്‍ ഒത്തു വന്നാലേ അങ്ങ്ട് സുഖം വരൂ:)

അഭയാര്‍ത്ഥി said...

ശരിയാണു സന്തോഷേ- ചിലരങ്ങനെയല്ലേ. ഗന്ധറ്‍വന്‍ അങ്ങിനെ അല്ലാ.

പക്ഷെ ആഭാസനും , തെമ്മാടിയുമാവാന്‍ എഴുത്തിലൂടെയെങ്കിലും കഴിയുമല്ലോ?.

ഒന്നുകൂടി ചിന്തിച്ചു നോക്കു ഒരു സൊലൂഷന്‍ തന്നെ അല്ലേ ഞാന്‍ പറഞ്ഞതു

Anonymous said...

ഗന്ധര്‍വ്വജല്‍പ്പനങള്‍ ഇപ്പോള്‍ ബോറടിക്കാന്‍ തുടങി എന്നുപറഞാല്‍...? എന്നാലങനെത്തന്നെ. ഗന്ധര്‍വ്വന്റെ കമന്റ്‌ സ്റ്റൈല്‍ മാറ്റിയാല്‍ വായിക്കനെങ്കിലും ഒരു സുഖം കിട്ടുമായിരുന്നു..ഗന്ധര്‍വ്വാ..ഗഗനചാരിന്‍..ഇത്‌ ഉപദേശമല്ല അപേക്ഷയാണ്. സ്വീകരിച്ചില്ലെങ്കിലും ഒരു ചുക്കുമില്ല്യ.-സു-

അഭയാര്‍ത്ഥി said...

ശരി സുനിലേ , ആഭാസനും ദുറ്‍വ്റുത്തനും ജല്‍പ്പിക്കുന്നവനുമായ ഗന്ധറ്‍വന്‍ തല്‍കാലം വിടവാങ്ങുന്നു. നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

ഇനി സദ്‌ ബാവനകള്‍ മാത്റം വായിച്ചു പ്റബുദ്ധനാകു.

നന്റി- വണക്കങ്കേ

സ്വാര്‍ത്ഥന്‍ said...

വിശാലാ ഇത് അത് തന്നെ,
റൈസ് ബിറ്റ്വീന്‍ എല്‍‌സ്

നല്ല ചിത്രങ്ങള്‍ ജെക്കോവീ...

viswaprabha വിശ്വപ്രഭ said...

ഗന്ധര്‍വ്വാ,

പോവരുതേ.....

അവിലിനും മലരിനും ഇടയില്‍ കല്‍ക്കണ്ടത്തുണ്ടു പോലെ, ഇത്ര രസമുള്ള, സാഹസമുള്ള, ആര്‍ജ്ജവമുള്ള വാക്കുകള്‍ ഇവിടെ വിതറിക്കൊണ്ടേ ഇരിക്കണേ...

ഇതൊന്നും ഉറക്കെ വിളിച്ചുപറയാന്‍ ഞങ്ങള്‍ക്കൊന്നും ധൈര്യമില്ലാത്തിടത്തോളം കാ‍ലം പൂച്ചയ്ക്കു മണികെട്ടാന്‍ ഗന്ധര്‍വ്വന്‍ തന്നെ വേണം ഇവിടെ!

കുറുമാന്‍ said...

ഈ പടങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് മറ്റൊരു സംഭവം ഓര്‍മ്മ വന്നു.
പണ്ടൊരിക്കല്‍ ഞങ്ങള്‍ കുറച്ച് പേര്‍ നൈനിറ്റാളില്‍ പോയി (യു പി യിലെ) ഏതോ ഒരു ക്രൂരനായ നാട്ടുകാരന്‍പറഞ്ഞു,അങ്ങു മേലെ മലയുടെ മുകളില്‍ കയറിയാല്‍ ചൈനയിലെ വന്മതില്‍ കാണാം എന്ന്.
ഞങ്ങളില്‍ അമിതാവേശം മൂത്ത്, ചോര വെട്ടി തിളച്ചപ്പോള്‍,നാലുപേര്‍ (ഡൊമിനിയടക്കം) രണ്ടും കല്‍പ്പിച്ച് മലകയറ്റം തുടങ്ങി. ഉന്തിയും, തള്ളിയും, ഇരുന്നും, മരത്തേല്‍ ചാരിയും, വിശാലന്റെ വിക്രം കയറുന്നതു പോലെ ഒരു ഒന്നര മണിക്കൂര്‍ ഞങ്ങള്‍ കയറി കയറി ഓക്സിജന്‍ കുറഞ്ഞത് മൂലം ശ്വാസം കിട്ടാതായി തുടങ്ങിയിട്ടും ചൈനയിലെ വന്മതില്‍ പോയിട്ട്, ഇന്ത്യന്‍ മലയുടെ കാല്‍ ഭാഗം പോലും കയറാനായില്ല.

അമിതാവേശികള്‍ നാലുപേരുടേയും, ആവേശം തണുത്തുറഞ്ഞു,മഞ്ഞുകട്ടയായപ്പോള്‍, തിരിച്ചിറങ്ങാമെന്നും, ചൈനയിലെ വന്മതിലിന്റെ ഫോട്ടം വാങ്ങി കാണാം എന്നും ഐക്യകണ്ഠേന തീരുമാനിച്ചു. പക്ഷെ ഇറങ്ങാന്‍ തിരിഞ്ഞു നോക്കിയ ഞങ്ങള്‍ക്ക്, കയറാന്‍ തുടങ്ങിയതെവിടെ നിന്നും പോലും, കാണാത്ത അത്ര ഉയരത്തില്‍ ഞങ്ങള്‍ എത്തികഴിഞ്ഞിരുന്നു. കയറുന്നതിന്റെ മൂന്നിരട്ടി ബുദ്ധിമുട്ടാണ് ഇറങ്ങാന്‍ എന്ന് ഇറങ്ങാന്‍ തുടങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായി.

സ്വാമിഭക്തന്മാര്‍, കരിമല കയറുമ്പോള്‍ വിളിക്കുന്നതു പോലെ, ജീവിച്ചു കൊതിയും മതിയും തീരാഞ്ഞ നാലു പര്‍വ്വതാരോഹകര്‍, “കയറ്റം കഠിനമേ,ഇറക്കം അതിലേറെ കഠിനമേ” എന്നും വിളിച്ചുകൊണ്ട്, താഴെ ഇറങ്ങാന്‍ തുടങ്ങി.

ഒരു മൂന്നു മൂന്നര മണിക്കൂര്‍ എടുത്തു താഴെ എത്താന്‍.

താഴെ എത്തി എല്ലാ ദൈവങ്ങള്‍ക്കും നന്ദിയും, മലമേലെ കയറിയാല്‍ ചൈനയിലെ വന്മതില്‍ കാണാം എന്നു പറഞ്ഞവന്റെ മാതാ,പിതാ, ബന്ധുമിത്രാതികള്‍ക്ക് സ്തുതിയും പറഞ്ഞ ഞങ്ങള്‍ നാലും പേരും, ഒരാഴ്ച നടന്നതും, ഇരുന്നതും, കിടന്നതും, പോലീസ് സ്റ്റേഷനില്‍ ഉരുട്ടു കഴിഞ്ഞിറങ്ങിയ പ്രതിയെപോലെയായിരുന്നു.