Saturday, April 29, 2006

പുത്തന്‍പള്ളി


മിസ്സാവാഞ്ഞ ഒരു പെരുന്നാള്‍

Friday, April 28, 2006

ഇസ്താംബുള്‍ യാത്ര,ഒക് ടോബര്‍ നാല്‌ 2004.

" ഇവിടുത്തെ വിശേഷംസ്‌ ഞാന്‍ ഒരറ്റത്തുന്നിന്നും തുടങ്ങാം. ഞാന്‍ എന്തിനാ ഇവിടക്ക്‌ വന്നത്‌ ന്നറിയോ? ഉത്തരം സിമ്പിള്‍...മില്ല്യണെയര്‍ ആവാന്‍....അങ്ങിനെ എല്ലാവരും വന്നു മില്ല്യണെയര്‍മാരായാ പിന്നെ ഈ മില്ല്യണെയര്‍മാര്‍ക്കൊക്കെ എന്തു വില????അതോണ്ട്‌ തുര്‍ക്കിക്കാര്‍ തീരുമാനിച്ചു, കറന്‍സി ഒന്നു മാറ്റികളയാം ന്നു...അങ്ങിനെയാണെങ്കില്‍ സിറ്റിബാങ്കിന്‌ മാറ്റാതിരിക്കാന്‍ പറ്റുമോ???അപ്പൊ ഒരു പ്രോജക്ട്‌ ആയില്ലേ?പണി ചെയ്യാന്‍ (ഐ മീന്‍ ചുടു ചോറ്‌ വാരാന്‍) കൊറേ കുട്ടികൊരങ്ങന്മാര്‍ വേണ്ടേ?? അങ്ങിനെ അങ്ങിനെ ഞാന്‍ ഇവിടെ എത്തി...വെറുതേ എത്തീന്ന് പറഞ്ഞാ മതിയോ?പറന്നു പറന്നു എത്തി...അതും ഏമിരേറ്റ്സ്‌ എയര്‍ലൈന്‍സില്‍. ദുബായില്‍ ഒരു 8 മണിക്കൂര്‍ സ്റ്റോപ്പോവറോട്‌ കൂടി. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നൊരു Canon പവര്‍ ഷോട്ട്‌ എ 85 ഡിജികാം അങ്ങ്‌ വാങ്ങി..കയ്യില്‍ ക്യാമെറകിട്ടിയാല്‍ പിന്നെ? ബുഹഹഹഹ...ഓടി നടന്നു പടം പിടിക്കുക അഥവ പടം പിടിക്കാന്‍ വേണ്ടി ഓടി നടക്കുക.


അങ്ങിനെ ആക്രാന്തം മൂത്ത്‌ ഓടി നടന്നു . കണ്ണില്‍ കാണുന്നവരോടൊക്കെ .."പ്ലീസ്സ്‌, ഒരു ഫോട്ടോ എടുത്ത്‌രോ" എന്നു ചോദിച്ച്‌. ഒരു ചുള്ളത്തിയോട്‌ ചോദിച്ചപ്പൊ "ഓ യെസ്‌ , എടുത്തോള്ളൂ" "അയ്യോ ചേച്ചി,ചേച്ചീടെ അല്ല ,എന്റെ","ചേച്ചി ഡെസ്പ്പായ്‌ ;-( " പിന്നെ പോസ്റ്റ്‌ ഓഫീസില്‍ പോയി രണ്ട്രുപ്യക്ക്‌ സ്റ്റാമ്പും 50 പൈസക്ക്‌ കാര്‍ഡും വാങ്ങി അനിയത്തിക്കൊരു എഴുത്തെഴുതി,പിന്നെ കൊറേ തേരാ പാരാ നടന്നു സമയം 2 മണിയായി,,,ബൈ ദെ ബൈ ദുബൈ എയര്‍പൊര്‍ട്ട്‌ എനിക്കിഷ്ടായി.'ടെര്‍മിനല്‍' സിനിമയിലെ പോലെ ദുബൈ ട്രാന്‍സിറ്റ്‌ ഏരിയയില്‍ താമസിക്കാന്‍ ഞാന്‍ തയ്യാര്‍!!!ഇസ്താന്‍ബുള്ളിലേക്കുള്ള വണ്ടിയില്‍ കയറാനുള്ള സമയമായി.ബോര്‍ഡിംഗ്‌ പാസ്സ്‌ ഒക്കെ കൊടുത്ത്‌ കയറി.എയര്‍പോര്‍ട്ടിന്റെയും ടവറിന്റേയും ഒക്കേ ഫോട്ടോ ക്ലിക്കി യാത്ര ആരംഭിച്ചു..'ടെര്‍മിനല്‍'ആയിരുന്നു ഇന്‍ഫ്ലൈറ്റ്‌ പടം...യാത്രാ വിവരണം അപ്ഡേറ്റ്‌ ചെയ്യുന്ന പരിപാടി ഉപേക്ഷിച്ചു ടോം ഹാങ്ക്സിന്റെ കൂടെയായി പിന്നെ യാത്ര..

അതിന്റെ ഇടക്കാണ്‌ സദ്യ!!ഓ മനുഷ്യനെ ഇങ്ങനെ ബുദ്ധി മുട്ടിക്കാന്‍ പാടുണ്ടൊ????കുടിക്കാന്‍ എന്തു വേണം??ഡീറ്റെയില്‍ഡ്‌ മെനു കാര്‍ഡ്‌ ഒക്കേ ണ്ട്‌ ട്ടാ...OK ജിഞ്ജര്‍ എയ്‌ല്‌ പോരട്ടേ...വന്നു. തുറന്നു...അത്‌ തീരണ മട്ടില്ല. തീര്‍ന്നിട്ടു വേണ്ടേ അടുത്ത കോുഴ്സ്‌ തുടങ്ങാന്‍..ഒരു വിധം അത്‌ അവസാനിപ്പിച്ചു...പിന്നെ ചിക്കെന്‍..ചോറ്‌,,,ഇത്‌ അത്‌...ടോം ഹാങ്ക്സിനോടെ തല്‍കാലം എക്സ്ക്യൂസ്‌ പറഞ്ഞു...അത്‌ തീര്‍ത്തു..ഇനീം എന്താ കുടിക്കാന്‍ വേണ്ടേ??? മാങ്ങാ ജ്യൂസ്‌ .. "സോറി അത്‌ തീര്‍ന്നു" ."Ok,എന്താ പിന്നേ ഇള്ളേ???" കൊറേ കടിച്ചാ പൊട്ടാത്ത ഡ്രിന്‍ക്സിന്റെ പേര്‍ പറഞ്ഞു. നമുക്ക്‌ പോര്‍ട്ട്‌ വൈനില്‍ സെറ്റില്‍ചെയ്യാം. ആള്‍ ഒരു ഗ്ലാസില്‍ ഇത്തിരി ഒഴിച്ചു തരും എന്നു കരുതി ഞാന്‍ ഇരിക്കുമ്പൊ അതാ ഒരു കുപ്പി തന്നെ നമ്മുടെ നേരെ വരുന്നു...ഒന്നു ഞെട്ടി...എന്റമ്മോ...ഇത്രയും കുടിച്ചാ,,ഞാന്‍ പിന്നേ ഇവിടുന്ന് എണീക്ക്യൊ???എന്തായാലും പറഞ്ഞു പോയില്ലേ....വാങ്ങി വെക്കാം...(നമുക്ക്‌ നഷ്ടം ഒന്നും ഇല്ലല്ലൊ!!! അങ്ങിനെ അവസാനം ടോം ഹാങ്ക്സ്‌ ന്യൂയോര്‍ക്കിലേക്കും ഞാന്‍ ഇസ്താന്‍ബുള്ളിലേക്കും എത്തീന്നു പറഞ്ഞാ മതീലൊ.


ഇനി എമ്മിഗ്രേഷന്‍(അതൊ ഇമ്മിഗ്രേഷനൊ?? ആ)...ഒരു റ്റെന്‍ഷന്‍ ...അവര്‍ വല്ല കുനുഷ്ട്ട്‌ ചോദ്യവും ചോദിക്കുമൊ???ഇന്‍വിറ്റേഷന്‍ ലെറ്റര്‍ കയ്യില്‍ പിടിച്ചു ചെന്നു...അവര്‍ രണ്ടു പ്രാവശ്യം ഫോട്ടോയിലേക്കും എന്റെ മുഖത്തേക്കും നോക്കി. ദാറ്റ്‌സ്‌ ഇറ്റ്‌. പോയി സ്യൂട്ട്‌കേസെടുത്ത്‌ പുറത്തിറങ്ങി.. ഇനി റ്റാക്സി..."കര്‍ത്താവേ ഇവന്മാര്‍ എന്നെ എത്തികേണ്ടിടത്തെത്തിക്കേണമേ എത്തിക്കേണമേ!!" "പ്ലാസ ഹോട്ടല്‍" എന്നു പറഞ്ഞു റ്റാക്സിയില്‍ കയറി...ആള്‌ വണ്ടി വിട്ടു.. ഹൊ ആശ്വാസമായി.. ആള്‍ക്ക്‌ സ്ഥലം മനസ്സിലായല്ലോ.. ഇത്തിരി കഴിഞ്ഞപ്പൊ ഒരു ചോദ്യം "ഏതുപ്ലാസ ഹോട്ടല്‍???,എവിടുത്തെ പ്ലാസ ഹോട്ടല്‍ ". എന്റമ്മോ.മോനേ ദിനേശാ പ്രശ്‌നം ആയോ? " ബാര്‍ബറസ്‌ ബുലവരി,എസെന്റെപെ " "ഓ!ബാര്‍ബറൊസ്‌ ബുലവരി,,OK OK. ഞമ്മള്‍ ഏറ്റു എന്നായി ഡ്രൈവര്‍. എനിക്ക്‌ റ്റെന്‍ഷനായി..ഇയാള്‍ ആള്‍ നല്ല ആളാണൊ അല്ലേ?? എന്നാ ശരി ഇയാളോടൊന്നു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാം. അപ്പോഴാണ്‌ മനസ്സിലായത്‌ ...ഇയാള്‍ക്ക്‌ ഇംഗ്ലീഷ്‌ അറിയില്ല!പിന്നെയാണ്‌ ഓര്‍ത്തത്‌ എനിക്കു റ്റര്‍ക്കിഷും അറിയില്ല!!!!സുന്ദരന്‍ സിറ്റ്വേഷന്‍!പിന്നേ അങ്ങട്‌ തൊടങ്ങീലേ മോനേ ഞങ്ങടെ സംഭാഷണം...അയാള്‍ ഫുള്‍ ഫ്ലെഡ്ജ്ഡ്‌ റ്റര്‍ക്കിഷില്‍ . ഞാന്‍ ഇംഗ്ലീഷില്‍ ... ഇടക്ക്‌ ആള്‍ സ്റ്റിയറിംഗ്‌ തമ്പുരാന്റെ കയ്യില്‍ ഏല്‍പ്പിച്ച്‌ കഥകളി തുടങ്ങും..."ഞാന്‍ ഇന്ത്യയില്‍ നിന്നു വരുന്നു"" ഓ ഹിന്ദുസ്ഥാന്‍""പേര്‍ ജേക്കബ്‌..."അയാള്‍ അയാളുടെ പേര്‌ പറഞ്ഞു..സോറി അതെന്നെ കൊണ്ട്‌ പറയാന്‍ പറ്റില്ല. നാക്കുളുക്കും.. പിന്നെ ആള്‍ എന്നെ ടര്‍ക്കിഷ്‌ പഠിപ്പിക്കാന്‍ തുടങ്ങി...റ്റെഷെക്യുര്‍=താങ്ക്യു,ഹൈര്‍=നൊ,എവെറ്റ്‌=യെസ്‌ .... ഞാന്‍ പറഞ്ഞു.. ഇത്രയും മതി..ഇല്ലേല്‍ കോര്‍ ഡമ്പ്‌ അടിക്കും....അങ്ങിനെ യാത്രതുടര്‍ന്നു കൊണ്ടേയിരുന്നു..
മീറ്ററില്‍ 15 മില്ല്യണ്‍ കഴിഞ്ഞു...എസെന്റെപെയുടെ ഒരു അഡ്രെസ്സും ഇല്ല!!!!ബോര്‍ഡിലൊക്കെ "അങ്കാറ.. അങ്കാറ" എന്നാണ്‌ എഴുതി വെച്ചിരിക്കുന്നത്‌.. ങേ ഇസ്താന്‍ബുള്‍ എവിടേ പോയി?????(എനിക്കിപ്പൊഴും അറിയില്ലാ).. എനിക്കു നല്ല വിശപ്പുണ്ടായിരുന്നു. ദുബായില്‍ നിന്നു വാങ്ങിയ ഹെര്‍ഷെയ്സ്‌ കിസ്സെസ്‌ എന്തിന്നാ വെറുതെ ബാഗില്‍ ഇരുന്നു വിഷമിക്കണേ...എടുത്തു വിഴുങ്ങി അഞ്ചെട്ടെണ്ണം...കൊടുത്തു നമ്മുടെ ഡ്രൈവര്‍ ചേട്ടനും രണ്ടണ്ണം... മീറ്ററില്‍ 20 മില്ല്യണ്‍ ..
ഹാവൂ വണ്ടി പ്ലാസാ ഹോട്ടലിനു മുന്നില്‍...അങ്ങിനെ ഒരു യാത്ര ..

==============================================================
2005 ജനുവരിയില്‍ തുര്‍ക്കി അവരുടെ കറന്‍സി ഒന്നു പരിഷ്കരിച്ചു .ഒരു ഡോളറിന്‌ ഒന്നര
മില്ല്യണ്‍ റ്റര്‍ക്കിഷ്‌ ലിറ എന്നുള്ളത്‌ ഒരു ഡോളറിന്‌ ഒന്നര യെനി റ്റര്‍ക്കിഷ്‌ ലിറ എന്നാക്കി..
അത്‌ വരെ രസമായിരുന്നു..ഒരു ബര്‍ഗറിന്‌ എട്ട്‌ മില്ല്യണ്‍..ഒരു നേരത്തെ ഊണിന്‌ പതിനഞ്ചു മില്ല്യണ്‍..
പിച്ചക്കാര്‍ വരെ കോടീശ്വരന്മാരായ നാട്‌..

ഇസ്താംബുള്‍ കാഴ്ചകള്‍

ബ്ലൂ മോസ്ക്‌മുകളില്‍ ഏഷ്യ; നടുക്ക്‌ ബോസ്ഫറസ്‌;താഴെ യുറോപ്പ്‌

ബോസ്‌ഫറസില്‍ നിന്നൊരു ദൃശ്യം
കുഞ്ഞ്യ സബ്‌വെ

Saturday, April 22, 2006

ജോബര്‍ഗ്‌ നുറുങ്ങുകള്‍ - സ്ത്രീധനം

"പതിമൂന്ന് പശുക്കളും അഞ്ച്‌ ആടുകളും......ഇത്രയും കൊടുക്കേണ്ടി വന്നു എന്റെ കല്യാണത്തിന്‌ ...കല്യാണത്തിന്‌ മുന്‍പെ കുട്ടികള്‍ ഉണ്ടായത്‌ കാരണമാണ്‌ ഇത്രയും കൊടുക്കേണ്ടി വന്നത്‌..അല്ല്ലേല്‍ ഒമ്പത്‌ പശുക്കളും മൂന്നാടുകളും കൊണ്ട്‌ ഒതുക്കാമായിരുന്നു.."

ഒരു Zulu മച്ചാന്റെ (ഇവിടുത്തേ റോഡിലെ സെക്യൂരിറ്റി) ഡയലോഗ്‌,അവരുടെ ഇടയില്‍ ചെക്കന്‍ പെണ്ണിന്റെ വീട്ടുകാര്‍ക്കാണത്രേ സ്ത്രീധനം കൊടുക്കേണ്ടതത്രെ