Wednesday, April 26, 2006

വടക്കേച്ചിറ

5 comments:

ഗന്ധര്‍വ്വന്‍ said...

ത്റിശ്ശൂരിന്റെ ദാഹജലം
വടക്കേച്ചിറ - ശിവ - ശിവ. ഇന്നലെ ബോയ്സ്‌ സ്കൂള്‍. ഇക്കണക്കിനു പോയാല്‍ ഈ പണി വിടേണ്ടി വരും. മനുഷ്യന്റെ സംയമനത്തിന്റെ അതിരുകള്‍ ഇല്ലാതാകുന്നു. ഞാന്‍ ഗ്രുഹാതുരമായ നൊമ്പരത്തിനടിമപ്പെടുന്നു. പുറകില്‍ കോന്‍ഗ്രസ്‌ ആപ്പീസ്‌ അല്ലെ കാണുന്നതു.

വടക്കേ സ്റ്റന്‍ഡില്‍ നിന്നും ശബ്ദങ്ങള്‍ - "മിഷന്‍, പറവട്ടാനി, കാളത്തോടു , മണ്ണുത്യിയയ"- "വിയ്യ്യുരു, വിളപ്പായ മുളകുന്നത്തു കാവു ,അത്താണീ, മെഡിക്കലേയ്‌"- "ചേറൂരു, രാമവറ്‍മപുരം ആനപ്പാറ, കുറ്റുമുക്കു, കുണ്ടുകാടേയ്‌".

" ക്യരള ഗവേറ്‍മെന്റിന്റെ നാളെ എടുക്കുന്ന നറുക്ക്ക്കെടുപ്പിലൂടെ ലക്ഷാധിപതിയാകു, ഭാഗ്യ ദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു".

എനീകുള്ള ബസ്സതാ അവിടെ.. ബാക്‌ ടു ദ ഫൂച്ചറ്‍.

നന്ദി ജേക്കബേ

ബെന്നി::benny said...

ജെയ്ക്കപ്പേ,

തെക്കേച്ചിറയുടെ പടമുണ്ടോ? നമ്പൂരിച്ചെക്കന്മാരെ വേദം പഠിപ്പിക്കണ ആ മഠമുണ്ടല്ലോ? അതിന്റെ താഴെയുള്ള തെക്കേച്ചിറ? മേനോന്റെ വീടും അതിന്റെ കരയിലല്ലേ? കെ. ജി. ശങ്കരപിള്ള സാറിന്റെ വീടും അവിടെത്തന്നെ.

മഠത്തിന്റെ അഡ്ജസന്റായി മഠത്തിന്റെ തന്നെ ഒരു പഴയൊരു കെട്ടിടമുണ്ടായിരുന്നു. (ഇപ്പോഴത് കല്യാണമണ്ഡപം ആയീന്നാ തോന്നണെ) അതിലായിരുന്നു ഞാനെന്റെ ഡിഗ്രി പൂര്‍ത്തിയാക്കിയത്. ശ്യാം സുന്ദറിനെ അറിയുമോ? ആളായിരുന്നു നമ്മടെ ഗുരു.

ഗന്ധര്‍വ്വരു പറഞ്ഞപോലെ ഈ തൃശ്ശൂര്‍ പടങ്ങള്‍ കാണുമ്പോള്‍ പഴയ കാലമോര്‍ക്കുന്നു.

ഞാന്‍ വണ്ടി കയറിയിരുന്നത് തേക്കേ സ്റ്റാന്‍ഡില്‍ നിന്നായിരുന്നു.

ബെന്നി::benny said...

ജെയ്ക്കപ്പേ,

മേനോന്റെ വീടല്ല, പി.സി. തോമസ് സാറിന്റെ വീടാണ് ഞാന്‍ ഉദ്ദേശിച്ചത്.

പെരിങ്ങോടന്‍ said...

ബെന്ന്യേ മേനോന്‍ സാറിന്റെ വീടും അവിടെ തന്നെയല്ലേ? സെന്റ്.തോമസിലെ ഫിസിക്സ് മാഷായിരുന്ന മേനോന്‍. മൂപ്പരടവിടേയ്ക്കു, ഫിസിക്സ് ഡിഗ്രീക്കാരനാവാന്‍ മോഹിച്ചു നടക്കുന്ന സകലവരേയും പോലെ ഞാനും റ്റ്യൂഷനു പോയിരുന്നു (മൂപ്പരെന്നെ ഗെറ്റൌട്ട് അടിക്കുന്നതുവരേയ്ക്കും)

ഓ.ടോ: സെന്റ്.തോമസിലെ കെമിസ്ട്രി പ്രൊഫസറായ രവീന്ദ്രന്‍ മാഷാണല്ലോ ഇക്കുറി കൊടകരയിലെ എല്‍.ഡീ.എഫ് സ്ഥാനാര്‍ത്ഥി. മാഷ്‌ക്ക് ആത്മാര്‍ഥമായി വിജയാശംസകള്‍ നേരുന്നു.

ജേക്കബ്‌ said...

ഗന്ധര്‍വ്വോ ;-)
ബെന്ന്യേ .. തെക്കേച്ചിറയുടെ ഇല്ല്യ :-( ഇനി പോവുമ്പൊ കീച്ചാം. തോമസ്‌ സാറിന്റെ വീട്‌ കിഴക്കേ കോട്ടയുടെ അടുത്താ...ശ്യാം സുന്ദറിനെ അറിയില്ല്യ..