Thursday, April 20, 2006

പാറമേക്കാവ്‌ (തൃശ്ശൂര്‍ പൂരം 2003)

21 comments:

മന്‍ജിത്‌ | Manjith said...

ജേക്കബിനു സ്വാഗതം. ജോബര്‍ഗാകുമ്പോള്‍ നമ്മുടെ അരവിന്ദന്റെ ഫ്രണ്ടാകണമല്ലോ. കമന്റ്സെന്റ് അഡ്രസില്‍ പിന്‍‌മൊഴി ജിമെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു കരുതട്ടെ. അപ്പോളിനി ബ്ലോഗുക. സമയം പോലെ വിക്കിയിലും വല്ലതും എഴുതുക. നമ്മുടെ ക്വിസ് ടൈമില്‍ പങ്കെടുത്തതിനു നന്ദി.

വക്കാരിമഷ്‌ടാ said...

ജേക്കബ്ബിന് ഹൃദ്യമായ സ്വാഗതം. താങ്കള്‍ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സെമിക്ലാസ്സിക് സംഗീതവും പൊന്‍‌മുട്ടയിടുന്ന താറാവെന്ന ലോകോത്തര ക്ലാസ്സിക് ബുക്കും ഒക്കെ ആസ്വദിക്കുന്നവനാണല്ലോ എന്നതിശയിച്ച് വ്യൂ കമ്പ്ലീറ്റ് ഇമേജില്‍ ക്ലിക്കിയപ്പോള്‍ ഉള്ളതിലും ചെറിയ ഒരു ഇമേജ് കമ്പ്ലീറ്റയി ഇങ്ങു വന്നു.

(ഇന്ന് ഞാന്‍ കലേഷ്, ശ്രീജിത്ത്, ജേക്കബ്ബ്-ഇവരിലാരുടെയെങ്കിലും തല്ല് വാങ്ങിച്ചിരിക്കും..)

അമ്പലത്തിന്റെ പടം നല്ല രസമുണ്ട് കേട്ടോ

അരവിന്ദ് :: aravind said...

ജേക്കബ്സ് ....:-) ബ്ലോഗ് ലോകത്തിലേക്ക് സ്വാഗതം.
സാന്‍ഡണിലാണോ? സാന്‍ഡണ്‍ സിറ്റിയൊക്കെ നമ്മടെ ഫേവറിറ്റ് മടകളാണ് ട്ടോ..
ഇവിടെ സ്ഥിരം അതോ ഇന്ത്യേന്ന് ഓണ്‍ സൈറ്റോ?

സോഫ്റ്റ് വെയറായത് നന്നായി..റെസ്യൂമെ ഫോര്‍വേര്‍ഡ് ചെയ്യാനൊരാളായി :-)

വീട്ടിലേക്ക് വരൂ..ഞാന്‍ മിഡ് റാന്‍ഡില്‍ താമസം. ഫോണ്‍
0115452148

വക്കാരിമഷ്‌ടാ said...

അപ്പോ എല്ലാരും കേട്ടല്ലോ, അര്‍‌വിന്ദ് വീട്ടിലേക്ക് വിളിച്ചിരിക്കുന്നു... നമുക്കെല്ലാര്‍ക്കുംകൂടി ഫുള്‍‌റാന്‍ഡില്‍ കൂടിയിട്ട് അവിടെനിന്ന് ഒന്നിച്ചുപോകാം. അര്‍‌മിന്ദന്റെ ഫോണ്‍: 0115452148 (കൊച്ചുകള്ളന്‍ കോഡ് തന്നില്ല)

അരവിന്ദ് :: aravind said...

ശ്ശോ ഈ വക്കാരീടെ ഒരു കാര്യം..അതും കണ്ടു പിടിച്ചു..ഞാന്‍ ഒരു പിച്ച് വച്ചു തരും ട്ടാ..
(അതിവിടുത്തെ പോലീസിന്റെ നമ്പ്രാ...ഒന്നു പറഞ്ഞു രണ്ടാമത്തേനു വെടിയാ ചുള്ളന്മാര്‍ക്ക്. ഹം..അപ്പോ ജേക്കപ്സ് രക്ഷപെട്ടൂ.)

വക്കാരിക്ക് എന്റെ വീട്ടില്‍ക്ക് വരാന്‍ -
മിഡ് റാന്‍ഡില്‍ വന്ന് ആദ്യത്തെ വളവ് കഴിഞ്ഞ് രണ്ടാമത്തെ കയറ്റത്തില്‍ വലത്ത് തിരിഞ്ഞ് മുന്നോട്ടും പിന്നോട്ടും നോക്കി ഇടത്തോട്ട് നോക്കാതെ മലക്കം മറിഞ്ഞ് എങ്ങോട്ടെങ്കിലും പോയി സാമ്യേ ശരണമയ്യപ്പോ വിളിക്കുന്ന പോലെ എന്റെ അരവിന്ദോ ഒന്നു വായോ ന്ന് ഒറക്കെ അങ്ങു വിളിച്ചാല്‍ ..അപ്പോ വരും ......

ആരാ?

ആരാ?

ആരാന്ന് സസ്പെന്‍സ്.

ജേക്കബ്‌ said...

ന്റെ വക്കാരീ.. എനിക്കു ഇഷ്ടപെട്ട കുറേ പടങ്ങളുടെ പേരു അടിച്ചുണ്ടാക്കി കയറ്റുമതി ചെയ്തു വെട്ടിയെടുത്തൊട്ടിച്ച്‌ അവസാനം രക്ഷപെടുത്താന്‍ നോക്കിയപ്പൊ ബ്ലൊഗ്ഗര്‍ക്ക്‌ ഒരേ ബലം... എല്ലാം കൂടി അവിടെ ഇടാന്‍ പറ്റില്ലാത്രെ...പിന്നെ എന്തു ചെയ്യാനാ? ..ഇടണ്ടിടത്ത്‌ ഇടാന്‍ പറ്റില്ലെങ്കില്‍ പറ്റണോടത്ത്‌ ഒക്കെ ഇടന്നെ!!!! ക്ഷമി.... പിന്നെ ഫോട്ടത്തിന്റെ കാര്യം..അതിന്റെ ഒറിജിനല്‍ ഒക്കെ സീഡിയിലാക്കി ഡിസംബറില്‍ തൃശ്ശൂരില്‍ പോയപ്പൊ അവിടെ വെച്ചു പോന്നു.. ഇപ്പൊ തല്‍കാലം ഇതോണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യ്‌... ;-)

ഉമേഷ്::Umesh said...

ജേക്കബേ, സ്വാഗതം! പക്ഷേ പ്രൊഫൈലില്‍ സിനിമയ്ക്കും സംഗീതത്തിനും പുസ്തകത്തിനുമെല്ലാം കുറേ സിനിമകളുടെ പേരുകള്‍ മാത്രം കൊടുത്തിരിക്കുന്നതെന്തിനാണെന്നു മാത്രം മനസ്സിലായില്ല :-)

ജേക്കബ്‌ said...

അരവിന്ദോ...മ്മള്‌ സാന്‍ഡണ്‍ സിറ്റീടെ ഉമ്മറത്തന്യാ..മ്മൈക്കിള്‍ ഏഞ്ജലൊവിന്റെ മുന്നില്‍...സിറ്റിഗ്രൂപ്പില്‍..145 വെസ്റ്റ്‌.. താമസം ബെന്മോറിലെ പാം സ്‌ട്രീറ്റില്‍(വെസ്റ്റ്‌ സ്‌ട്രീറ്റീന്ന് നേരെ വടക്കോട്ട്‌ വിട്ടാ ഗ്രെയ്സ്റ്റണ്‍ ഡ്രൈവ്‌ ക്രോസ്സ്‌ ചെയ്ത്‌ ആദ്യത്തെ റൈറ്റ്‌) ഫിറന്‍സ അപ്പാര്‍ട്ട്‌മെന്റ്സില്‍... ഒന്നര കൊല്ലമായി ഇവിടെ .. ഓണ്‍ സൈറ്റ്‌...ഇനി സാന്‍ഡണിലേക്കിറങ്ങുമ്പോള്‍ അങ്ങട്‌ വരൂ.. 076 65 60 555..

nalan::നളന്‍ said...

ഹാവൂ... ഇതൊക്കെ സിനിമയാണെന്നു വിചാരിച്ചാ കണ്ടത്. ആ വിശദീകരണമില്ലായിരുന്നേല്‍ ഞാനാക കണ്‍ഫ്യൂഷനിലായേനെ (ഓര്‍മ്മ മൊത്തമായി അടിച്ചുപോയെന്നാ കരുതിയ)..

സ്നേഹിതന്‍ said...

സ്വാഗതം ജേക്കബ് ! പാറമേക്കാവ്‌ വര്‍ണ്ണശബളം...

ജേക്കബ്‌ said...

ഇപ്രാവശ്യത്തെ പൂരവും മിസ്സ്‌ ആവുമല്ലോ എന്നാലോചിക്കുമ്പോള്‍ ഒരു നൊവാള്‍ജിയ ;-(

ബെന്നി::benny said...

ജെയ്ക്കപ്പേ, പൂരക്കാര് വേറെ ഇവിടീംണ്ട്‌ട്ടാ.. അഞ്ചാറുകൊല്ലമായി ഏഷ്യാനെറ്റിലെ പൂരാ. പറേമ്പൊ ഒക്കെപ്പറേണ്ടെ? അലക്കൊഴിഞ്ഞ് കാശിക്ക് പുവ്വാന്‍ പറ്റീട്ടുവേണ്ടെ?

നാട്ടില് എവിട്യാണ്? ഞാന്‍ മ്മ്‌ടെ കേച്ച്യേര്യാട്ടാ.

ജേക്കബ്‌ said...

തൃശ്ശൂര്‍ ടൌണില്‍ തന്നെയാ...എരിഞ്ഞേരി അങ്ങാടീല്‌... തറവാട്‌ വെള്ളാറ്റഞ്ഞൂര്‍ ..

ബെന്നി::benny said...

ഒരു നാടിന്റെ പേരല്ലേ വെള്ളാറ്റഞ്ഞൂര്‍? അതിപ്പൊ വീട്ടുപേരും ആയോ കര്‍ത്താവേ?

ജേക്കബ്‌ said...

അയ്യോ കണ്‍ഫ്യൂഷന്‍ കണ്‍ഫ്യൂഷന്‍..
വീട്ടുപേര്‌ ഒലക്കേങ്കില്‍ ന്നാ ..അപ്പച്ചന്റെ നാട്‌ വെള്ളാറ്റഞ്ഞൂര്‍.. പണ്ട്‌ സ്ഥിരം തൃശ്ശൂര്‍ കേച്ചേരി വെള്ളാറ്റഞ്ഞൂര്‍ റൂട്ടിലായിരുന്നു നമ്മുടെ സഞ്ചാരം..

അതിരിക്കട്ടെ... ബെന്നി എന്തേ ബ്ലോഗിന്‌ വെള്ളാറ്റഞ്ഞൂര്‍ എന്ന് പേരിട്ടു? എന്താണ്‌ അതിന്റെ ഒരു ഗുട്ടന്‍സ്‌?

ബെന്നി::benny said...

അതുശരി, അപ്പോള്‍ കുടുംബകഥ പറയൂ. ഞാനും വെള്ളാറ്റഞ്ഞൂര്‍ക്കാരന്‍ തന്നെ.

അപ്പച്ചന്റെ പേരെന്താണ്? എന്റെ വീട്ടുപേര് കണ്ണനായിക്കല്‍. അപ്പച്ചന്‍ വെള്ളാറ്റഞ്ഞൂര്‍ക്കാരനാണെങ്കില്‍ ഏനാമാക്കാരന്‍ കുഞ്ഞുവറീതിനെ അറിയുമോ എന്ന് ചോദിച്ചുനോക്കൂ. എന്റെ അപ്പാപ്പനാണ് ഈ കുഞ്ഞുവറീത്. എന്റെ അപ്പന്റെ പേര് ഫ്രാന്‍സീസ് ഏലിയാസ് പറിഞ്ചു.

ജേക്കബ്‌ said...

അപ്പൊ ബെന്ന്യേ. മ്മക്ക്‌ ഒരൂസം വെള്ളാറ്റഞ്ഞൂര്‌ വെച്ചു കാണാം

ജേക്കബ്‌ said...

അരവിന്ദോ , ആകെ സസ്പന്‍സ്‌ ആണല്ലോ? ;-)ആരാ ഈ വില്ല്യം സ്‌റ്റേറ്റ്‌ലര്‍? ;-)

വിശാല മനസ്കന്‍ said...

അലോ ഗഡീ...
ഈ പടം കണാന്‍ ലേയ്റ്റായിഷ്ടാ!
നൈസ് പടം

അരവിന്ദ് :: aravind said...

വില്യം സ്റ്റേറ്റ്ലറോ? അദാര്???
ഫോണ്‍ വിളിച്ചോ?? കറക്ടായിട്ട് കുത്തി വിളിയെന്റെ ജേക്കബ്സേ..ഇപ്പം ഒന്നു നോക്ക്യേ...

ജേക്കബ്‌ said...

മന്‍ജിത്‌,വക്കാരി,ഉമേഷ്ജി,
അരവിന്ദ് ,നളന്‍ , സ്നേഹിതന്‍ , ബെന്നി,വിശാലന്‍ ....എല്ലാവര്‍ക്കും നന്ദി ...

മലയാളത്തില്‍ ബ്ലോഗ്‌ വായനയും എഴുത്തും സാധ്യമാക്കുന്നതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പുലികള്‍ക്കും പ്രണാമം..സിബുവിനും കെവിനും സജിക്കും ഏവൂരാനും പെരിങ്ങോടനും മനോജിനും ഉമേഷിനും മറ്റെല്ലാവര്‍ക്കും....

കലേഷ്‌,സു,വിശാലന്‍,വക്കാരി,അരവിന്ദ്‌.. നിങ്ങളുടെ കഥകള്‍ ആയിരുന്നു ഒരുകാലത്ത്‌ ഓഫീസെന്ന മരുഭൂവിലെ മരുപച്ചകള്‍ ;-) ഇപ്പൊ പിന്നെ രസകരമായ പോസ്റ്റുകളുടെ പെരുമഴക്കാലം തന്നെയാണല്ലോ!!