Sunday, April 30, 2006

തെക്കേ ഗോപുരം(നട)

9 comments:

myexperimentsandme said...

ജേക്കബ്ബ് തകര്‍ക്കുകയാണല്ലോ. ഇതിനെയാണോ ഫോട്ടോകളുടെ അനര്‍ഗ്ഗളനിര്‍ഗ്ഗളകളകളപ്രവാഹമേ.. ഗംഗാപ്രവാഹമേ എന്നോ മറ്റോ പണ്ടോ ആരാണ്ടോ മറ്റോ പറഞ്ഞത്...

നല്ല പടം.

ജേക്കബ്‌ said...

താങ്ക്യൂ വക്കാരീ

myexperimentsandme said...

എന്റെ വളര്‍ച്ച എത്ര പെട്ടെന്നാ...

അതുല്ല്യേച്ചീടെ പറമ്പില്‍ ഒരു കൊച്ചുകുഞ്ഞായി നിഷ്‌കളങ്കകുമാറായി കിടന്നുറങ്ങിയിരുന്ന ഞാന്‍ എത്ര പെട്ടെന്നാ നല്ല ചുള്ളനായി പൌഡറൊക്കെയിട്ട്...

ജേക്കബ്‌ said...

നെറ്റിപട്ടവും തിടമ്പുമായി ഇതാ

Anonymous said...

onnaam raagam paadi
onnine maathram thedi
:-)

അഭയാര്‍ത്ഥി said...

തെക്കേനട-
ഇതിലേ അല്ല ഒന്നുകില്‍ പടിഞ്ഞാറെ നടക്കല്‍ നിന്നോ, കിഴക്കെ നടക്കല്‍ നിന്നോ കയറുക. പാറമേക്കാവില്‍ തൊഴുതു വരുന്നവറ്‍ക്കു കിഴക്കേ നട എളുപ്പം. ആദ്യം സിംഹോദരനെ തൊഴുക, കൂട്ടിയിട്ടകല്ലുകളില്‍ ഒന്നെടുത്തു ഒന്നിനു മുകളില്‍ വക്കുക, തെക്കോട്ടു നടക്കുക, പിന്നെ തിരിഞ്ഞു പടിഞ്ഞാറോട്ടു. അവിടെ അയ്യപ്പ കോവിലില്‍ എള്ളുതിരിയും എണ്ണയും. അവിടെ നിന്നും അല്‍പം കൂടി പടിഞ്ഞാട്ടു മാറി സറ്‍പ്പ ദൈവങ്ങള്‍. വീണ്ടും അല്‍പം വടക്കോട്ടു നടന്നാല്‍ ആദി ശംകര സമാധിയും ശംകര കോവിലും. ഉണങ്ങിയ ഇലഞ്ഞിക്കു പകരം വച്ച കുട്ടി ഇലഞ്ഞി ഇവിടെ. അല്‍പം കൂടി നടക്കുക ക്റിഷ്ണന്‍ കോവില്‍ . അതും വലം വച്ചു അല്‍പം കുടി വടക്കോട്ടു നടന്നാല്‍ ശിവ ഗംഗയും കുളവും, ഈ ദര്‍ശനവും കഴിഞ്ഞു അല്‍പ്പം കിഴക്കു മാറിയുള്ള നടയിലൂടെ ഉള്ളിലേക്കു കടക്കുന്നതിനു മുമ്പു വലതു വശത്തുള്ള കൊവിലിന്റെ തെക്കു വശത്തു ഉടുമുണ്ടില്‍ നിന്നുള്ള നൂല്‍ നിക്ഷേപിക്കുക. കൊല്ലം മുഴുവന്‍ വസ്ത്റങ്ങള്‍ ലഭികാന്‍ ഇതു മതി. പിന്നെ നേരെ ഉള്ളിലേക്കു കടക്കുമ്പോള്‍ സാക്ഷാല്‍ വടക്കും നാഥന്റെ കോവിലില്‍ നിന്നുള്ള ഓവു. തിരു നടക്കല്‍ നിന്നു കൈലാസം പ്പൊലേയുള്ള തിരു രൂപം നെയ്യഭിഷിക്തനായിരിക്കുന്നതും കണ്ടു വലം വക്കുക പുറകില്‍ ശ്റീ പാറ്‍വതി അമ്മയുടെ വാത്സല്യത്തൊടെ. വശത്തില്‍ ശിവലിംഗ പ്റതിഷ്ട. ഓവു വരെ വലം വച്ചു തിരികെ വന്നു കൊവിലിന്റെ തെക്കു ഭാഗത്തിരിക്കുന്ന പൂജാരിക്കു ദക്ഷിണ കൊടുത്തു പ്റസാദം വാങ്ങി മൂര്‍ദ്ദാവില്‍ പുരട്ടുക. പിന്നെ ഇടത്തോട്ടു തിരിഞ്ഞു വിഗ്നേശ്വരനായ ഗം ഗണപതി ഭഗാവ്നു മുന്നില്‍ ൭ തവണയെങ്കിലും ഏത്തമിടുക. അല്‍പം കൂടി തെക്കോട്ടു നടന്നാല്‍ ശങ്കര നാരയണന്‍മാരുടേയും ശ്റീരാമന്റേയും കോവില്‍ അവിടെ നിന്നും അല്‍പം കൂടി തെക്കൊട്ടു കടന്നു ഈ കോവിലുകളുടെ ഗോപുരാഗ്രം നോക്കി കൈലാസ നാഥനെ മനസ്സില്‍ ഓറ്‍ക്കുക. നിലത്തു കമിഴ്ന്നു കിടന്നു സാഷ്ടാംഗ നമസ്കാരം നടത്തുക. തിരികെ നടന്നു വടക്കും നാഥന്റെ കൊവിലിനെതിരേ കിടക്കുന്ന നന്ദികേശനേയും കണ്ടു അപ്പം ശീട്ടാക്കുക. അഭിഷേകം കഴിഞ്ഞ നെയ്യില്‍ ഉണ്ടാക്കിയ അപ്പം നിങ്ങളില്‍ മുജ്ജമ്മ സ്മ്റുതികളുണറ്‍ത്തും.

വെളിയില്‍ വന്നു തിരികെ കിഴക്കേ നടയിലൂടെ പുറത്തെക്കു വരുമ്പ്പോള്‍ നിങ്ങളുടെ മനസ്സു മാനസ സരോവരം പോലെ സ്വച്ചന്ദ നീലം.

ജേക്കബെ മാപ്പിളമാറ്‍ക്കെന്താ ചന്ദനമരക്കുന്നിടത്തു കാര്യം. അഹിന്ദുക്കള്‍ക്കു പ്റവേശനമില്ല.

വടക്കും നാഥന്റെ പടമിട്ട നീയാണ്ടാ സനാതന ധറ്‍മപാലകന്‍.

Visala Manaskan said...

എനിക്കേറ്റവും ഏറ്റവും ഇഷ്ടപ്പെട്ട ഒന്നിന്റെ പടം.
ജേക്കബേ.. നന്ദിയുണ്ട്രാ...

ജേക്കബ്‌ said...

പൂരത്തിന്‌ കൊടിയേറീ ട്ടാ

ജേക്കബ്‌ said...

തൃശ്ശൂര്‍ പൂരം വെടിമരുന്ന്ശാലയില്‍ അപകടം ;-( വെടികെട്ട്‌ ഉപേക്ഷിച്ചു