Saturday, December 09, 2006

ഒരു ചുവര്‍ചിത്രം

  Posted by Picasa

4 comments:

വിഷ്ണു പ്രസാദ് said...

നന്നായി ,ചിത്രവും ലിങ്കും.

Sreejith K. said...

ചിത്രം നന്നായി. ബ്ലോഗ് സെന്റ് നോട്ടിഫിക്കേഷന്‍ പിന്മൊഴികള്‍ എന്ന് കൊടുത്തിരിക്കുന്നത് ഒന്നൊഴിവാക്കുമോ, പ്ലീസ്‌. പോസ്റ്റുകള്‍ എല്ലാ അഗ്രഗേറ്ററുകളിലും വരുന്നുണ്ടല്ലോ, അതു മതിയാകില്ലേ?

evuraan said...

ബ്ലോഗ് സെന്റ് നോട്ടിഫിക്കേഷന്‍ പിന്മൊഴികള്‍ എന്ന് കൊടുത്തിരിക്കുന്നത് ഒന്നൊഴിവാക്കുമോ, പ്ലീസ്‌. പോസ്റ്റുകള്‍ എല്ലാ അഗ്രഗേറ്ററുകളിലും വരുന്നുണ്ടല്ലോ, അതു മതിയാകില്ലേ?

ശ്രീ, അങ്ങനെ പറയരുതെന്നാണു എന്റെ പക്ഷം.

പോസ്റ്റുകള്‍ ലിസ്റ്റുകളില്‍ വരുന്നുണ്ടാവാം പക്ഷെ, ഇനി മേലവയൊന്നും പിന്മൊഴികളിലേക്ക് അയയ്ക്കരുതെന്നു പറയണോ?

മലയാളം ബ്ലോഗിന്റെ നട്ടെല്ലു തന്നെ പിന്മൊഴികളല്ലേ? ബാക്കിയെല്ലാം -- കൂട്ടാ‍ായ്മയും അടിപിടിയും കൊലവിളിയും, മീറ്റും -- എല്ലാം അതിനെ ചുറ്റിപറ്റിയല്ലേ?

ഗ്രൂപ്പിന്റെ ഉള്ളടക്കത്തിന്റെ ബാഹുല്യമാണു പ്രശ്നമെങ്കില്‍, അതു ഗ്രൂപ്പിന്റെ ഈ-മെയില്‍ വരിക്കാരുടെയാണു.

എങ്കിലും ഒരു ഓഫ്: മലയാളമില്ലാതെ, ചിത്രം മാത്രമുള്ള് പോസ്റ്റെങ്ങനെ മലയാളം പോസ്റ്റാകും?

Sreejith K. said...

ഏവൂരാന്‍, ഞാന്‍ ഒരു വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്. ഒരു അപേക്ഷ പോലെയാണ് അത് പറഞ്ഞതും. അങ്ങിനെയല്ലാതെ തോന്നിയെങ്കില്‍ ജേക്കബിനോട് മാപ്പ് ചോദിക്കുന്നു, അങ്ങിനെ ഒരു ഉദ്ദേശ്യം ഇല്ലായിരുന്നു.

ഈ അടുത്തായി ഒരുപാടു ബ്ലോഗുകള്‍, പോസ്റ്റുകള്‍ പിന്മൊഴികളിലേയ്ക്ക് തിരിച്ച് വിടുന്നുണ്ട്. അത് സ്വന്തം ബ്ലോഗുകള്‍ നിര്‍ബന്ധിച്ച് വായിപ്പിക്കുന്നതുപോലെ തോന്നുന്നു എനിക്ക്. കൂട്ടു ബ്ലോഗുകളുടേത് മാത്രം പിന്മൊഴികളിലേയ്ക്ക് തിരിച്ച് വിട്ടാല്‍ മതിയാകും എന്നാണ് എന്റെ അഭിപ്രായം.

ഇതേ കമന്റ് മറ്റ് ചില ബ്ലോഗുകളിലും ഞാന്‍ പറഞ്ഞിരുന്നു. ജനശക്തി, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നിങ്ങനെ സ്ഥിരമായി ഒരുപാട് പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗുകളില്‍ മാത്രം. അവരെങ്കിലും ഈ ബ്ലോഗ് സെന്റ് നോട്ടിഫിക്കേഷന്‍ ഒഴിവാക്കണം എന്നാണ് എന്റെ പക്ഷം.