Tuesday, April 25, 2006

അതിരപ്പള്ളി


9 comments:

ദേവന്‍ said...

ഇവിടെ നിറുത്തി കാപ്പി കുടിച്ച്‌ വണ്ടി കുത്തനെ കയറ്റം കയറ്റി ഒരു വിടീല്‍ വിടണം- മുകളില്‍ കാണുന്നത്‌ ഷോളയാര്‍ കൊടും കാട്‌!!

myexperimentsandme said...

ബജാജ് ചേതക്കില്‍ ചാലക്കുടീന്ന് രാവിലെ പോയി. ആതിരപ്പള്ളിയില്‍ ചെന്നു, ഫോട്ടം പിടിച്ചു, പിന്നെ വാഴച്ചാല്‍ ചെന്നു ഫോട്ടം പിടിച്ചു, കഴിച്ചു, അവിടെക്കിടന്നൊരു ഉച്ചമയക്കം. ഒരു നാലുമണിയായപ്പോള്‍ അവിടുന്നും തിരിച്ചു, ഷോളയാര്‍ ഭാഗത്തേക്ക്. പോകുന്ന വഴിക്കുള്ള ഒരു ഡാമിന്റെ അടുത്ത് വണ്ടി നിര്‍ത്തി കുറെ ആസ്വാദനങ്ങള്‍. പിന്നെയും പോയി മുന്‍പോട്ട്. മണി അഞ്ചു കഴിഞ്ഞു. കുറച്ചങ്ങ് പോയപ്പോള്‍ ആകപ്പാടെ ഒരു നിശ്ശബ്ദത. ചീവീട്. ലിസ, വീണ്ടും ലിസ, കടമറ്റത്തു കത്തനാര്‍, ഭാരഗ്ഗവീനിലയം-എല്ലാം ഒന്നിച്ച് രാത്രി പന്ത്രണ്ടുമണിക്ക് തനിച്ചിരുന്ന് കാണുന്ന ഒരു പ്രതീതി. തിരിച്ച് ചാലക്കുടിക്കുള്ള ആ പറക്കലിലാണ് ബജാജ് ചേതക്ക് അതിന്റെ റിക്കാര്‍ഡ് സ്പീഡ് കവര്‍ ചെയ്തത്.

Visala Manaskan said...

‘എന്തെല്ലാമെന്തെല്ലാം ഓറ്മ്മകളാണെന്നൊ...!‘

എന്തോരം തവണ പോയേക്കണൂ...
ഇനി എത്ര തവണ പോവാന്‍ കെടക്കണൂ...

പടത്തിന് താങ്ക്സ്

കുറുമാന്‍ said...

ഞാന്‍ ബ്ലോഗില്‍ എല്ലായിടത്തും എപ്പോഴും ലേറ്റായിട്ടാണെത്തുന്നത്. പരിചയക്കുറവു തന്നെ കാരണം. പിന്നെ അല്പം പണിതിരക്കും. വക്കാരി പോയത് ചേതക്കിലാണെങ്കില്‍, ഞാന്‍ പോയത് എന്റെ പുലി പുറത്താ....ഏത്? എന്റെ ഹീറോ സൈക്കിള്‍ തന്നെ.

പിന്നെ വക്കാരി ഇരുന്ന ആസ്വദിച്ച ആ ഡാമാണ് പെരിങ്ങല്‍കുത്ത് ഡാം. ഞങ്ങള്‍ അവിടെ ഇരുന്ന് മണിക്കൂറുകളോളം ചൂണ്ടയിട്ടിട്ടുണ്ട്. മീന്‍ പിടിച്ചിട്ടുമുണ്ട്. അവിടെ നിന്നും പറമ്പികുളത്തേക്ക് കാട്ടിലൂടെ ഒരു എളുപ്പവഴിയുമുണ്ട്. പക്ഷെ ആദിവാസിയായ ഒരു ഗൈഡിനെ കൂട്ടണമെന്നു മാത്രം.

ജേക്കബ്‌ said...

ഒരു വാഴച്ചാല്‍ പടം

അഭയാര്‍ത്ഥി said...

ദുഷ്ടാ ജേക്കബേ.

മരണഭയം ഈ ലിങ്കില്‍. അതിരമ്പിള്ളി കണ്ടു മിണ്ടാതിരുന്നു. വാഴച്ചാലെന്ന മരണക്കയം എന്തിനിട്ടു.

ഗന്ധറ്‍വനെ ഒരിക്കല്‍ വലിച്ചതാണിവന്‍- ആയുസ്സിന്റെ ബലം. ആളുകള്‍ കൈകോറ്‍ത്തു വലിച്ചു കയറ്റി. കൂട്ടത്തില്‍ മുതിറ്‍ന്ന ഒരാള്‍ പൂസായ ഗന്ധറ്‍വനെ മുഖത്തടിക്കാന്‍ വന്ന സുന്ദരമായ ഓറ്‍മകള്‍ ഉണ്ടാകുന്നു.

പാറക്കളില്‍ വഴുക്കലുണ്ടു - 37 പേരു മുമ്പു മരിച്ചിരിക്കുന്നു എന്ന റ്റെമ്പ്റ്റേഷന്‍ ആണു മിനറല്‍ വാട്ടറില്‍ മുത്തപ്പന്‍ സേവ നടത്തിയ ഗന്ധറ്‍വനെ മരണക്കയതിലേക്കാകര്‍ഷിച്ചതു .
1984- oru orma

ജേക്കബ്‌ said...

ഗന്ധര്‍വോ ,തമ്പുരാന്‍ കാത്തു.
ഇപ്പൊ അവിടെ ഒരു മതിലൊക്കെ കെട്ടിയിട്ടുണ്ട്‌

അഭയാര്‍ത്ഥി said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

There was a warning board I remember and probably I by passed the wall.

Thanks for showing that warning again- gandharvan's is habitual tresspasser

Unknown said...

വെള്ളച്ചാട്ടത്തിന്റെ ഏതു angle-ലുള്ള ചിത്രവും നയനാനന്ദകരം!