Wednesday, July 19, 2006

പറിച്ചു നടല്‍

പെട്ടീം കിടക്കേം എടുത്തു നാടു വിട്ടോളാന്‍ ഉത്തരവു കിട്ടി...

വെള്ളിയാഴ്ചക്കാണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പറഞ്ഞിരിക്കുന്നത്‌ .. ദുബായി വഴി പോകാം എന്നു വെച്ചപ്പൊ.. ദുബായി വരെ പോകാം പിന്നെ അവിടുന്നു ബോംബെക്ക്‌ പോകന്‍ ടിക്കറ്റ്‌ ഇല്ല !!!! എന്നു റ്റ്രാവല്‍ ഏജെന്റ്‌.. അപ്പൊ പിന്നെ കെനിയന്‍ എയര്‍വേസ്സിലാക്കി .. ദുബായീല്‍ വന്നു കുറേ പേരെ ഒക്കെ വിളിക്കാം എന്ന മോഹം അങ്ങിനെ വെള്ളത്തിലായി ;-(

ഇനി മുംബൈയില്‍ പോയാല്‍ ഇതു പോലെ ഇന്റര്‍നെറ്റ്‌ ഒന്നും ഉണ്ടാവില്ല!!! അപ്പൊ ബ്ലോഗ്‌ വായന അവതാളത്തിലാവും ;-( (ഒരു നെടുവീര്‍പ്പ്‌ )

അപ്പോ ശരി ..അല്ലല്ല.. അപ്പോള്‍ ദമനകന്‍ .. ;-) വീണ്ടും കാണും വരെ വണക്കം !! സലാം ബോംബെ

19 comments:

myexperimentsandme said...

യ്യോ ജേക്കബ്ബേ, മതിയാക്കി പൂവ്വാണോ? അരവിന്ദനെ കണ്ടിരുന്നോ? അപ്പോള്‍ ഇനി പിന്നേം മുംബായീല്‍?

ശ്ശോ ആപ്പ്രിക്കക്കാര്‍ക്ക് മിസ്സാവൂല്ലോ..ആപ്രിക്കോട്ടില്‍ എന്ത് കൊള്ളേം കൊള്ളിവെപ്പും ഉണ്ടെങ്കിലും അപ്പോള്‍ ജേക്കബ്ബിനേം അരവിന്ദനേം ഓര്‍ക്കുമായിരുന്നു. ഇനിയിപ്പോള്‍ ഒന്ന് കുറച്ചോര്‍ത്താല്‍ മതി :)

അപ്പോള്‍ ദമനകന്‍, അപ്പോള്‍ ആള്‍ ദ ബെസ്റ്റ്. ശുഭയാത്ര.

സു | Su said...

മുംബൈയില്‍ വരുമ്പോഴേക്കും ബ്ലോഗ് തന്നെയുണ്ടാവില്ല. എന്നിട്ടല്ലേ വായന.

കുറുമാന്‍ said...

ആഫ്രിക്കന്‍ കാപ്പിരികളുടെ ഇടയില്‍ അരവിന്ദനൊരു കൂട്ടായി ജേക്കബും, ജേക്കബിനൊരു കൂട്ടായി അരവിന്ദനും മാത്രമേ ഉണ്ടായിരുന്നുള്ളൂ (അരവിന്ദന് വീട്ടില്‍ എല്ലാവരും കൂട്ടുണ്ട് പക്ഷെ ബ്ലോഗില്‍ ജേക്കു മാത്രമല്ലെ ഉണ്ടായിരുന്നത്). ഇനിയിപ്പോ, അരവിന്ദന്‍ തനിച്ചാകും, പക്ഷെ ജേക്കപ്പ്??

അപ്പോ പഴയ കമ്പനിയിലേക്ക് തന്നേയാണോ മടക്കം? അടുത്ത ട്രിപ്പ് ഇനി ഏത് രാജ്യത്തേക്കാണാവോ?

നാട്ടില്‍ പോകുന്നുണ്ടോ?

ഇടിവാള്‍ said...

നാട്ടിലേക്കു വരുന്നതിന്റെ ആ ഒരു സന്തോഷം അങ്ങട് കാണുന്നില്ലല്ലോ ജേക്കബ് മാഷേ...

ഇനിയിപ്പ എങ്ങോട്ടാ ? നമ്മുടെ വ്വക്കാരിക്കൊരു കമ്പനി കൊടുക്കുമോ.. പാവം ഒറ്റക്കാ ;)

Kalesh Kumar said...

എവിടെയായാലും ബ്ലോഗണം!

ആശംസകള്‍!

Anonymous said...

നാട്ടീല്‍ പോണത് സന്തോഷമുള്ള കാര്യമാണൊ?
എനിക്കാണ്..അതോണ്ട് ചോദിച്ചതാ..ഇനിയും വേറെ എവിടേക്കെങ്കിലും പോസ്റ്റിങ്ങ് ഉണ്ടാവുമൊ?

ജേക്കബ്‌ said...

വക്കാരീ , നന്ദി.. അരവിന്ദനുമായി ഒരു അപ്പോയിന്റൊയിന്റ്‌മന്റ്‌ ഫിക്സ്‌ ചെയ്തിട്ടിണ്ട്‌..

ഇനി കുറച്ചു കാലം മുംബൈയില്‍ തന്നെ കാണും..


സൂ ചേച്ച്യേ , ബ്ലോഗൊക്കെ അവിടെ തന്നെ കാണും.. ഇതിനെ ഒന്നും അങ്ങിനെ അടിച്ചമര്‍ത്താന്‍ പറ്റില്ല ആര്‍ക്കും.. ഒന്നമര്‍ത്താന്‍ നോക്കിയാ അതിന്റെ പതിന്മടങ്ങ്‌ശക്തിയോടെ ഇത്‌ തിരിച്ചു വരും .. ഇപ്പൊ ഈ ISP കള്‍ ഇങ്ങനെ കാണിക്കുന്നത്‌ കൊണ്ട്‌ കുറേ പബ്ലിസിറ്റി കൂടെ കിട്ടും എന്നൊരു മെച്ചം കൂടി ഉണ്ട്‌..

രാഗേഷേട്ടാ , പഴയ കമ്പനിയിലേക്ക്‌ തന്നെ... അടുത്ത റ്റ്രിപ്പൊന്നും തീരുമാനിച്ചിട്ടില്ല.. നാട്ടിലേക്ക്‌ ഓണത്തിന്‌ പോകണം എന്നുണ്ട്‌... ലീവ്‌ കിട്ടുമോ ആവൊ??

ഇടിവാളേ, നാട്ടിലേക്കല്ലല്ലൊ... മുംബൈയിലെക്കല്ലേ!!! ;-)

വക്കാരിക്ക്‌ കമ്പനി കൊടുക്കാന്‍ ഞാന്‍ റെഡി, പക്ഷെ കമ്പനിയും കൂടെ റെഡി ആവണ്ടേ ??? ;-)

ജേക്കബ്‌ said...

കലേഷ്‌ ഭായ്‌.. നന്ദി.. ബ്ലോഗ്‌ ഇനി വിടുന്ന പ്രശ്നം ഇല്ല.. കൂട്ടുകാരെ വിട്ടൊരു കളി നഹി നഹി ..

എല്‍ജ്യേച്ച്യേ.. നാട്ടീ പോണത്‌ സന്തോഷമുള്ള കാര്യാണോന്നാ? ഇതെന്തൊരു ചോദ്യം... ഈ സൊഫ്റ്റ്‌വെയറും തിരക്കുകളും എത്രയും പെട്ടെന്നു അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ പോകാന്‍ ഒരു തക്കം നോക്കിയിരിക്കുകയാണ്‌ ഞാന്‍

-B- said...

ഇന്ത്യാ മഹാരാജ്യത്തിലേക്ക് സ്വാഗതം.

ഹൈദരാബാദ് വഴി മുംബൈക്കു പോകാമെന്നേ.. (എന്തായാലും കുറച്ചു ചോക്കളേറ്റ് കാണാതിരിക്കില്ല പെട്ടീലേ...
;-) )

ജേക്കബ്‌ said...

ഓ.. അതു വാങ്ങാന്‍ മറന്നു.. ഓര്‍മ്മിപ്പിച്ചത്‌ നന്നായി ബിക്കു . ന്നാ പിന്നെ ഇത്തിരി കൂടുതല്‍ വാങ്ങിയേക്കാം , ല്ലേ ?

ജേക്കബ്‌ said...

ദേ ഇപ്പഴത്തെ പ്ലാന്‍. പാതിരാത്രിയില്‍ ഉണര്‍ന്നിരിക്കുന്ന ദുബായികാരുണ്ടെങ്കില്‍ നമ്പര്‍ തരൂ.. ഞാന്‍ വിളിക്കാം

25JUL Joburg - Duabi 1410 #0020
26JUL Dubai - Mumbai 0400 0815

ജേക്കബ്‌ said...

തിരിച്ചു പോകാന്‍ പറഞ്ഞപ്പോഴാണ്‌ പാസ്പ്പോര്‍ട്ട്‌ ഹോം എഫ്ഫയേര്‍സ്‌ ഓഫിസിലാണല്ലോ എന്നോര്‍ത്തത്‌.. എന്റെ വിസയാണെങ്കില്‍ എപ്രില്‍ 27ന്‌ അവസാനിച്ചതാണ്‌.. എക്സ്റ്റെന്‍ഷന്‍ ഇതു വരെ കിട്ടിയില്ല.. എക്സ്റ്റെന്‍ഷന്‍ കിട്ടാതെ തിരിച്ചു പോകാന്‍ ഒരുമ്പെട്ടാല്‍ എയര്‍പോര്‍ട്ടില്‍ വെച്ചു അവര്‍ ഒരു ഡീപോര്‍ട്ടേഷന്‍ സ്റ്റാമ്പ്‌ അടിച്ചു വിടാന്‍ സാധ്യത ഉണ്ട്‌.. അവരാണെങ്കിലൊ എക്സ്റ്റെന്‍ഷന്‍ തരുന്നുമ്മില്ല.. അപ്ലിക്കേഷന്‍ റിജെക്റ്റ്‌ ചെയ്തു!!..അപ്പൊ നമ്മള്‍ ഒരു അപ്പീല്‍ ചെയ്തു..അവര്‍ അതും റിജെക്റ്റ്‌ മാഡി..
കര്‍ത്താവേ ഇനി എന്തു ചെയ്യും ??? എക്സ്റ്റെന്‍ഷന്‍ ഇന്നു കിട്ടും നാളെ കിട്ടും എന്നു കരുതി ടിക്കറ്റ്‌ എടുക്കുന്നു..ക്യാന്‍സല്‍ ചെയ്യുന്നു...പിന്നെയും നമ്മുടെ ഏജെന്റ്‌ അവിടെ പോയി അപ്പ്ലൈ ചെയ്തു .. അവസാനം ഇന്നു എക്സ്റ്റെന്‍ഷന്‍ കിട്ടി..ജൂലൈ 29 വരെ നാളെക്ക്‌ ടിക്കറ്റ്‌ ശരിയാക്കുന്നു...

Mubarak Merchant said...

അപ്പൊ ഇനി എന്നാ ആര്‍ഷഭാരതത്തിലേക്ക്?

ജേക്കബ്‌ said...

മറ്റന്നാ

28JUL Joburg - Dubai 1410 #0020
29JUL Dubai - Mumbai 0400 0815

കുറുമാന്‍ said...

അപ്പോ അവസാനം ജേക്കബ് ഭാരതാമ്പയുടെ മടിയിലേക്ക്, ബോമ്പിന്റെ മടയിലേക്ക് വരുന്ന കാര്യം ഉറപ്പായി.....അപ്പോ ദുബായില് പുറത്തിറങ്ങാന്‍ പറ്റ്വോ? പറ്റിയാലും, പറ്റിയില്ലേലും വിളിക്കുക
+050 7868069

ജേക്കബ്‌ said...

പുറത്തിറങ്ങാന്‍ പറ്റില്ല ..കണക്ഷന്‍ ഫ്ലൈറ്റ്‌ 4 മണിക്കല്ലേ..

രാത്രി രണ്ടുമണിക്ക്‌ വിളിച്ചാ ഫോണ്‍ എടുക്കൂലോ ല്ലേ ???? ;-)

ലിഡിയ said...

ഇരുപത്തിയാറിനു സുഖമായി എത്തിച്ചേര്‍ന്നുവെന്ന് പ്രതീക്ഷിക്കുന്നു..

സ്വാഗതം...

ജീവിതം തന്നെ ഒരു പഠനമല്ലെ?ഓരൊ പുറങ്ങളായി നമ്മള്‍ പഠിച്ചു തീര്‍ക്കുന്നു.ഇനിയുമെന്തു മാത്രം..

-പാര്‍വതി.

ബിന്ദു said...

യാത്രയൊക്കെ സുഖായിരുന്നല്ലൊ അല്ലേ? അപ്പോഴിനിയും തുടരൂ...
:)

ജേക്കബ്‌ said...

കൂട്ടുകാരേ....

കഴിഞ്ഞ ശനിയാഴ്ച ഇവിടെ മുംബൈയില്‍ സുഖമായി എത്തി ചേര്‍ന്നു...
ഇപ്പൊഴാണു ഒന്നു നെറ്റ്‌ എക്കെസ്സ്‌ ഒപ്പിക്കാന്‍ പറ്റിയത്‌..


കലേഷ്‌ ഭായ്‌.. ബ്ലോഗിനെ പറ്റി മീഡിയ കവറേജ്‌ കൊടുക്കുന്ന കൂട്ടത്തില്‍ എമിരേറ്റ്സിനും ഡീറ്റെയില്‍സ്‌ അയച്ചിരുന്നൊ?? ;-)
അവരുടെ ഓണ്‍ഫ്ലൈറ്റ്‌ മാഗസീനില്‍ ബ്ലോഗിനെ പറ്റി ഒരു ആര്‍ട്ടിക്കില്‍ കണ്ടു..

രാഗേഷെട്ടോ... ലീവിന്റെ കാര്യം ശരി ആയില്ല... അപ്പൊ സെപ്റ്റെമ്പെറില്‍ നാട്ടിലൊട്ട്‌ വരാന്‍ സ്കോപ്‌ ഇല്ല ;-(