Wednesday, October 18, 2006

വീണ്ടുമൊരവധിക്കാലം

കുറേ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷം ക്ലൈന്റ് സൈറ്റിലെ പി എമ്മും പോളാരിസിലെ പി എമ്മും കനിഞ്ഞു
ഒക്റ്റ് 21- നവ 5 വരെ ലീവ് എടുത്തോളാന്‍ പറഞ്ഞതിന്‍ പ്രകാരം ടിക്കറ്റ് ഒക്കെ എടുത്തു ദിവസങ്ങള്‍ എണ്ണി കഴിയുകയാണിപ്പൊ..ഇനി വെറും 3 ദിവസങ്ങള്‍ മാത്രം . :-)

അതിന്റിടക്കിന്നലെ പി എം വിളിച്ച് നവ 5 എന്നുള്ളത് നവ 1 ആക്കാന്‍ ഉത്തരവിട്ടു! :-(

മൂന്നാറിലും കാന്തല്ലൂരിലും ഇപ്പഴും കുറിഞ്ഞി ഉണ്ടാവും എന്ന വിശ്വാസത്തില്‍ 23/24 ഒരു യാത്ര പ്ലാന്‍ ചെയ്തു
വെച്ചിട്ടുണ്ട്. അപ്പച്ചന്റെയും അമ്മയുടേയും അനിയത്തിയുടേയും അനിയന്റെയും കൂടെ.ഒരു ഫാമിലി റ്റൂര്‍ .

ഇരുപത്തഞ്ചിന് ആരൊക്കെയാണ് പുല്ലൂരാന്റെ വേളിക്ക് പോകുന്നതാവോ?

ഇരുപത്തെട്ടിന് ഒരു സുഹൃത്തിന്റെ കല്യാണം . REC യിലെ സുഹൃത്തുക്കളെ പലരേയും അന്നു കാണാന്‍ പറ്റും എന്നു പ്രതീക്ഷിക്കുന്നു.അപ്പോ 28 ഉം 29തും അടിച്ചു പൊളിക്കണം.

പിന്നെ പറ്റുന്ന ദിവസമെല്ലാം വൈകീട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മുന്നിലെ ക്രിക്കറ്റ് സഭയില്‍ പോയി ഹാജര്‍ വെക്കണം

പിന്നെ മാപ്രാണം വേലൂര്‍ യാത്രകളും ഒക്കെ കൂടി കഴിയുമ്പോഴേക്കും ഒന്നാംതി ആവും!!

പിന്നെ വീണ്ടും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി...

7 comments:

കുറുമാന്‍ said...

ജേക്കപ്പേ, അങ്ങനെ പറഞ്ഞ്, പറഞ്ഞ്, ആഗസ്റ്റ് പോയി, സെപ്റ്റംബര്‍ പോയി, അങ്ങിനെ ഒക്റ്റോബറില്‍ നാട്ടില്‍ പോകാന്‍ ഉറപ്പിച്ചു അല്ലെ? ഹാപ്പി യാത്ര, ശുഭയാത്ര.

ഉവ്വ്, നീലകുറുഞ്ഞി ഇപ്പോഴും, രാജമലയില്‍ പൂത്ത് നില്‍ക്കുന്നുണ്ട്, എന്തിന്ന് അട്ടപാടിയില്‍ വരെ ഇത്തവണ പൂത്തു.

മാപ്രാണത്തെന്താണാവോ പരിപാടി?

ജേക്കബ്‌ said...

കുറുമേട്ടോ താങ്ക്സ്...
മാപ്രാണത്താണ് അമ്മേടെ വീട്.

ഇടിവാള്‍ said...

ജേക്കബേ.. എവിടാ മാഷേ.

കണ്ടിട്ടു കാലം കുറേയായല്ലോ ?

ജേക്കബ്‌ said...

മ്മള് ഇവിടെയൊക്കെതന്നെ ഇണ്ട് ട്ടാ. റീഡ് ഒണ്ലി മോഡിലായിരുന്നു എന്നു മാത്രം

Aravishiva said...

യാത്ര അടിച്ചുപൊളിച്ചിട്ടു വരൂ മാഷേ....എല്ലാ ആശംസകളും നേരുന്നു...

Anonymous said...

jacobe, congratulations! Alla, appo suhurthinte kalyanam November 5th nalle?

ജേക്കബ്‌ said...

നന്ദി അരവീ..

SS.. അതു വേ ഇതു റേ.