"ഹലോ.. ഡാ ഞാന്‍ ബാന്ദ്ര വെസ്റ്റിലാ.. ടിക്കറ്റ് കൗണ്ടറിന്റെ മുന്നില്‍"
"ഞാന്‍ ഈസ്റ്റിലാ.. ഞാന്‍ അവിടേക്ക് വരാം "
ഞാന്‍ മാതൃഭൂമിയും വായിച്ചു അവനേയും കാത്തു നില്‍പ്പായി .ചുള്ളന് കൂളായി റെയില്‍വെ ഓവര്‍ബ്രിഡ്ജ് കയറി ഇറങ്ങി. നോക്കിയപ്പൊ ദേ നിക്കുണു ടിക്കറ്റ് ചെക്കര്‍..
"എവിടെ മോനെ ടിക്കറ്റ്? "
"എന്തു ടിക്കറ്റ്? ക്രോസ്സ് ചെയ്യാന്‍ ടിക്കറ്റ് എടുക്കണം എന്നു എനിക്കറിയില്ലായിരുന്നു "
"അതൊന്നും എന്നോട് പറയണ്ട. എടുക്ക് ടിക്കറ്റ് "
"ഞാന്‍ ഇവിടെ പുതിയതാ..എനിക്ക് ഈ റൂള്‍ അറിയില്ലായിരുന്നു.. "
"നിയമം അറിയാത്തത് നിയമം തെറ്റിക്കാന്‍ ഉള്ള എക്സ്ക്യുസ് ആണോടോ "
എത്ര പറഞ്ഞിട്ടും ടിക്കറ്റ് ചെക്കര്‍ വിടാന്‍ ഭാവം ഇല്ല..
പെട്ടെന്നതാ യാതൊരു മുന്‍പരിചയവും ഇല്ലാത്ത മൂന്നു പിള്ളേര് ഓടി വന്നു.
"സാര്‍, ഇവന് ഞങ്ങടെ കൂട്ടത്തില്‍ ഉള്ളതാ . ഇതാ അവന്റെ ടിക്കറ്റ്.. ഇവിടൊന്നും വലിയ പരിചയം ഇല്ല .. അതാ "
ങേ.. ഇതെന്തു മറിമായം..ടിക്കറ്റ് ചെക്കറും ചുള്ളനും ഞെട്ടി
"ഇവന് നിങ്ങടെ കൂടെ വന്നത് തന്നെ ആണോ?"
"ആണോന്നോ ... ബോറിവല്ലി തൊട്ട് ഇതു വരെ ഞങ്ങടെ കൂടെ അല്ലായിരുന്നോ "
"എന്നിട്ട് ട്രാക്ക് ക്രോസ്സ് ചെയ്യാന്‍ വേണ്ടി ഓവര്‍ബ്രിഡ്ജില്‍ കയറിയതാണെന്നാണല്ലൊ പറഞ്ഞേ. "
"എയ്.. ഇവന് ഞങ്ങടെ കൂടെ ഉള്ളത് തന്നെയാ. "
അവസാനം ടിക്കറ്റ് ചെക്കെര്ക്ക് ബോധ്യമായി.. ചുള്ളനെ വെറുതെ വിട്ടു..
"ചേട്ടനെ അങ്ങോര് പിടിച്ചത് ഞങ്ങള്‍ കണ്ടു.ചേട്ടന് ഇവിടുത്തെ നിയമങ്ങള്‍ വലിയ പിടിയില്ലെന്നും കണ്ടപ്പൊ മനസ്സിലായി. എന്നാ പിന്നെ ചുമ്മാ ചേട്ടനെ ഒന്നു രക്ഷിച്ചേക്കാം എന്നു കരുതി "
"താങ്ക്ഗ്യു ..താങ്ക്ഗ്യു... "
ഹോ .. ഈ മുംബൈയിലെ പിള്ളാരുടെ ഒരു കാര്യം
Subscribe to:
Post Comments (Atom)
13 comments:
നാട്ടിലെത്തിയൊ?
ആംചി മുംബൈ!:)
മുംബെയിലെ ആള്ക്കാര് പൊതുവെ നല്ലവരാ :)
എവിടെയാ ജേക്കബേ ജോലി? സീപ്സിലാ? താമസം എവിടെ?
നാട്ടിലെത്തിയിട്ടില്ലാ.. ഇപ്പഴും ആംചി മുംബൈയില്‍ തന്നെ.. നാട്ടില്‍ പോവാന്‍ ലീവ് നഹി ;-(
പോളാരിസിന്റെ ഓഫീസ് സീപ്സില്‍ തന്നെ.. പക്ഷെ ഞാന്‍ വെണ്ടറിന്റെ ആപ്പീസിലാ.. സാക്കിനാക്കയില്‍..താമസം കാണ്ടിവലി
ഇത്രേം നല്ല ആളുകളോ! ശരിക്കും? ഒന്നും കൂടി ഒന്ന് ആലോചിച്ചു നോക്ക്യേ. അവരുടെ ഇടപെടലില്‍ ഗൂഢ ലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലാ? ശരിക്കും? എനിക്കു വിശാസം വരുന്നില്ല.
ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം.നാട്ടില്‍ എത്തിയാല്‍ ഇതൊന്നും നടക്കില്ല. :) മുംബൈയില്‍ തങ്ങിപ്പോയോ? ലീവ് ഇല്ല അല്ലേ?
ജേക്കപ്പേ..സുഖം തന്നെയല്ലേ?
എങ്ങോട്ട് പോര് സമയം കളയാതെ..:-)
അരവിന്ദേ അവിടെ സമയം എന്നായി?
ഇതെഴുതുമ്പോ ഇവിടെ 4:00 PM
മുംബായില്‍ ഇത്രയും നല്ലവരായ ആളുകളോ. ജേക്കബേ, ഒരു ആപത്ത് വന്നപ്പോള്‍ സഹായിക്കാന്‍ ഓടി വരാന്‍ ആളുകളുണ്ടായത് ഭാഗ്യം തന്നെ.
ജേക്കബ്ബേ, കിഡ്നി രണ്ടും ഉണ്ടല്ലോ അല്ലേ ഇപ്പോഴും :)
ചുമ്മാതാണേ, നല്ലവരൊക്കെയുണ്ടെന്നേ. എന്റെ മനസ്സ് മേക്കോന്നിരിക്കുന്നതുകൊണ്ട് തോന്നിയതല്ലേ :)
ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു അവരോട്, ആഫ്രിക്കയില്‍ നിന്ന് നമ്മുടെ സൊന്തം ആളു വരുന്നുണ്ട്, പോണവരെ നോക്കിക്കോണം കേട്ടോടാ മക്കളേ.. ന്ന്. അതുകൊണ്ടാ അവരു യാക്കോബു ചേട്ടനെ രക്ഷിച്ചത്. സമച്ചാ?
ആദ്യം തന്നെ ഒരു ക്ലാരിഫിക്കേഷന്.
ചെക്കര്‍ ഇന്റര്‍വ്യൂ ചെയ്തത് എന്റെ സുഹൃത്തിനെയാണ്.ഞാന്‍ അപ്പറത്ത് അവനേയും കാത്ത് മാതൃഭൂമിയിലെ വാര്‍ത്തകള്‍ അരിച്ചു പറുക്കികൊണ്ടു നില്‍ക്കുകയായിരുന്നു.
ഊനകാകളിയേ.. ഞാനും അവനോട് അതു തന്നെയാ ചോദിച്ചേ
സു.. എക്സാറ്റ്ലി. സന്മനസ്സുള്ളവര്ക്ക് സമധാനം.. ലീവ് കിട്ടാന്‍ ഇനി ഓക്റ്റോബര്‍ 31 കഴിയണമത്രേ ..
അരവിന്ദോ.. ഇവിടെ അങ്ങനെ പോണു. ഈനി സൗത്ത് ആഫ്രിക്കയിലേക്ക് വിസക്ക് അപ്പ്ലൈ ചെയ്താ അവര്‍ ഇത്തിരി ബുദ്ധിമുട്ടും വിസ അടിച്ചു തരാന്‍.. ആ പാസ്പോര്‍ട്ട് മൊത്തം വിസ എക്സ്റ്റെന്റ് ചെയ്തതിന്റെ സ്റ്റിക്കരുകളാ.. ;-) .. ആ പിന്നേ പുതിയ ഒരു സാന്റന്‍ ബ്ലൊഗ്ഗെരും കൂടി എത്തിയിട്ടുണ്ട് ട്ടൊ..
ശ്രീജിത്തേ.. അതേയതെ ,ഭാഗ്യം തന്നെ..
ആദിയേ,വക്കാരീ.. ആള്ക്കാര് നല്ലവരൊക്കെ തന്നെ.. പക്ഷെ ചിലപ്പൊ പോക്കെറ്റില്‍ കിടക്കുന്ന പേഴ്സ് കാണാതാവും എന്നൊരു കുഴപ്പം ഉണ്ട്.. പക്ഷെ കുറ്റം പറയരുതല്ലൊ.. പൈസ എടുത്തെ കഴിഞ്ഞു അതെ അവര്‍ എവിടെങ്കിലും വലിച്ചെറിയും..അപ്പൊ സന്മസുള്ളവര്‍ അതിലെ നമ്പര്‍ കണ്ട് വിളിച്ചു പറയും.. ;-)
ഇക്കാസേ.. സംച്ചാ സംച്ചാ. ഇവിടെ ഒക്കെ നല്ല ഹോല്ഡ് ആണല്ലേ..
ജേക്കബ് സ്വപ്നം കണ്ടതാണോ ?
ബീഡൂ ആംച്ചി മുംബൈ :) ...ബോലേത്തൊ ഹമ്കൊ അച്ചാ ലഗാ സുന്കെ...
ഇങ്ങനെയുള്ള കൊചു കൊച്ചു നന്മകള് അല്ലെ നഗര ജീവിതത്തിലെ ആശ്വാസം...
Post a Comment