Thursday, June 08, 2006

നവോദയക്കുറിപ്പുകള്‍ ..



കഴിഞ്ഞ കൊല്ലം നവോദയയില്‍ പയറ്റാന്‍ പോയ കസിന്റെ കുറിപ്പുകള്‍

7 comments:

Anonymous said...

ജേക്കബേട്ടനോടു മിണ്ടില്ല.ഇതെന്നാ
പിന്മൊഴിയില്‍ വരുത്താത്തേ?അതല്ലേ,ഞാന്‍ കാണാണ്ടു പൊയേ?

ഇതു വായിച്ചിട്ടു എനിക്കു ഭയങ്കര സങ്കടം വന്നു.
ചെറിയ കുട്ടികളെ ഹോസ്റ്റിലിലോട്ടു അയക്കണോരെ എനിക്കു തീരെ ഇഷ്ടമല്ല.
അതിലും ഭേദം ജയിലൊലോട്ടു അയക്കണതാ.
എന്തൊരു ദുഷ്ട്ത്തരമാ അതു. എത്രാം ക്ലാസ്സിലാ കസിന്‍? പാവം കുട്ടി. എന്നാലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ കാര്‍ന്നോമ്മര്‍ക്കു ബുദ്ധി ഉദിച്ചല്ലോ.. നന്നായി.. വലിയ സ്കൂളിലെ പഠിപ്പുണ്ടായിട്ടൊന്നും കാര്യമില്ല..ആദ്യം നല്ല മനുഷ്യര്‍ ആയാല്‍ മതി.അതിനു അമ്മേടെ അടുത്തു നിന്നാലെ ശരിയാവുള്ളൂ..

ജേക്കബ്‌ said...

എല്‍ജ്യേ .. ഇതു ഇവിടെ വന്നതാണല്ലോ...



ചെറിയ പിള്ളേരെ ഹോസ്റ്റലില്‍ വിടുന്നത്‌ എനിക്കും ഇഷ്ടമുള്ള കാര്യം അല്ല. സ്കൂള്‍ വിദ്യഭ്യാസം കഴിയുന്നത്‌ വരെയെങ്കിലും വീട്ടില്‍ നില്‍ക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌ എന്നഭിപ്രായക്കാരനാണ്‌ ഞാന്‍.

നവോദയയല്ലേ,നല്ലതല്ലേ എന്നൊക്കെ കരുതി വിട്ടതാണ്‌ അവനെ.. പക്ഷെ അവന്‌ അവിടെ ഇഷ്ടമായില്ല എന്നു പറഞ്ഞപ്പൊ തിരിച്ചു മോഡലിലേക്ക്‌ തന്നെ കൊണ്ടു വന്നു.. ഇപ്പൊ അവന്‍ അവിടെ ഏഴില്‍ ഒരു കൊച്ചു പുലിയായി വിലസുന്നു ;-)

Anonymous said...

ബോര്‍ഡിങ്ങ്‌ സ്കൂളുകള്‍ കുട്ടികള്‍ക്കു നന്നല്ല എന്നാണ്‌ എനിക്കും തൊന്നുന്നത്‌. എന്റെ സഹപാഠികളില്‍ പലരും സൈനിക്‌ സ്കൂള്‍ പോലുള്ള കര്‍ക്കശ്ശ സ്കൂളുകളില്‍ പഠിച്ചിട്ട്‌, കോളേജിന്റെ സ്വാതന്ത്ര്യത്തില്‍ ലക്കു കെട്ടു പോയതായി തോന്നിയിട്ടുണ്ട്‌. ചിലപ്പോള്‍ എന്റെ മകള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കുമ്പോഴോ, ഹോം വര്‍ക്ക്‌ ചെയ്യിക്കുമ്പോഴൊ, ഞാനിതിനെപ്പറ്റി ആലോചിക്കാറുണ്ട്‌. കുട്ടികള്‍ക്ക്‌ ഏറ്റവും ആവശ്യം സ്നേഹിക്കുന്ന കുടുംബാംഗങ്ങളുടെ സാമീപ്യവും വാല്‍സല്യവും തന്നെ.

വളരെ നല്ല പോസ്റ്റ്‌.

രാജ് said...

ഒരു നവോദയക്കാരന്‍ വിയോജിപ്പറിയിക്കുന്നു.

നവോദയയും സൈനിക സ്കൂളുമെല്ലാം രാഷ്ട്രത്തിന്റെ താല്പര്യങ്ങള്‍ കൂടി കണക്കിലെടുത്തിട്ടുള്ള സംരംഭങ്ങളാണെന്നാണു് എന്റെ അഭിപ്രായം. എത്ര പേര്‍ അതു തിരിച്ചറിയുന്നു എന്നറിയില്ല. ഇപ്പോള്‍ നവോദയ പ്രവേശനപ്പരീക്ഷയ്ക്കും എന്‍‌ട്രന്‍സ് കോച്ചിങും പ്രത്യേക റ്റ്യൂഷനുമെല്ലാം ഉണ്ടത്രെ.

btw, നവോദയയിലെ ജീവിതം സഹിക്കവയ്യാതെ തിരികെപ്പോകുന്നവര്‍ 5 ശതമാനത്തിലും താഴെയായിരുന്നു ഞാന്‍ അവിടെ പഠിച്ചിരുന്ന കാലത്തു്.

Anonymous said...

photo നോക്കി വന്നപ്പോഴാണ് ഇതു കണ്ടത്.നന്നാവാനുള്ളവര്‍ എവിടെയായാലും നന്നാകുകയും ചീത്തയാകാനുള്ളവര്‍ ചീത്തയാകുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.നവോദയയില്‍ 12 കഴിഞ്ഞ ഒരാളും(ഇടക്കു പൊകുന്നവര്‍ പെരിങ്ങോടന്‍ പറഞ്ഞപോലെ വളരെ കുറവാണ്) അതിനെപ്പറ്റി മോശം പറയില്ലെന്നു ഞാന്‍ കരുതുന്നു.
ഇവിടെ ആകെ പറയുന്ന പണി തുണി കഴുകല്‍ ആണ്(വേറെയും പലതുണ്ട്).അതൊക്കെ സ്വയം ചെയ്യുന്നതു നല്ലതു തന്നെ.
വീട്ടിലെ ഓമനയായി വളര്‍ന്നവര്‍ക്ക് അവിടെ ശരിയാകില്ല എന്നാണെനിക്കു തോന്നിയിട്ടുള്ളത്.

പുള്ളി said...

മറ്റൊരു പകുതി നവോദയക്കരന്റെ ഫുള്‍ സ്പ്പോര്‍ട്ട് ജേക്കബിന്റെ കസിന്. ഞാന്‍ പെരിങോടന്‍ പറഞ്ഞ ആ 5% പെടും. നാട്ടിലെ യൂ പീ സ്കൂളില്നിന്ന് ആദ്യമായി നവോദയ കിട്ടിയ താരമായി അവിടം വിട്ടതും കുറച്ചുകാലത്തിനു ശേഷം നാട്ടില്‍ നിന്ന് ആദ്യമായി നവോദയ വിട്ടുവന്നയാളായതും ഒക്കെ ഓര്‍മ്മ വന്നു. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും, ധാരാളം കൂട്ടുകാരുമുണ്ടായിരുന്നിട്ടും, പണിയെടുക്കാന്‍ മടിയില്ലാതിരുന്നിട്ടും എനിയ്ക്ക് നവോദയയിലെ ജീവിതവുമായി എന്തോ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അത് നവോദയയുടെ കുറ്റമല്ലായിരിക്കാം.
ഒരു പാവ്‌ലോവിയന്‍ പപ്പിയുടെ മട്ട് അന്നുഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ അത്‌ 9-6 ക്യൂബിക്കിള്‍ ജീവിതത്തിന്റെ ഭാഗമായി.

വാല്‍ :നവോദയ നല്ലതു തന്നെ അല്ലെങ്കില്‍ ഇങിനെയൊരു പെരിങോടനേയോ, രസികന്‍ (അനുഭവ)കഥകളെഴുതുന്ന അരവിന്ദനേയോ നമുക്കു കിട്ടുമായിരുന്നോ?

Praju and Stella Kattuveettil said...

ഇതു വളരെ ലേറ്റായ ഒരു കമ്മന്റാണ്‍ എന്നറിയാം എങ്കിലും പറയാതിരിക്കാന്‍ കഴിയില്ല. പെരിങ്ങോടന്‍ പറഞതു പൊലെ വളരെ ചുരുക്കം ചിലരെ ഇടക്കുവച്ചു നിര്ത്തിപോരാറുള്ളൂ.എന്റെ നവോദയാ അനുഭവത്തില്‍ കരച്ചിലും പിഴിച്ചിലും ഒക്കെ ആദ്യം നടത്തിയെങ്കിലും ഇടക്കു വച്ചു റ്റി.സി. വാങ്ങാം എന്നു അമ്മ പറഞ്ഞപ്പോള്‍ വീന്ടും കരഞ്ഞതു എനിക്കു റ്റി.സി. വാങ്ങന്ടെ എന്നു പറഞ്ഞാണ്. 12 കഴിഞ്ഞ് നവോദയാ വിട്ടു പോന്നപ്പോള്‍ മുതല്‍ ഒരു നൊസ്റ്റാള്ജിയായി കൊന്ടുനടക്കുന്നു. അടുത്തിടെ എന്റെ ക്ലാസിലെ കുട്ടികളുടെ ഒരു പോളിഗ് എടുത്തപ്പോള്‍ 89% നവോദയാ ഗ്രാജുഏറ്റ്സും അവരുടെ കുട്ടികളെ നവോദയായില്‍ വിടാന്‍ തയ്യാറാണ്‍ എന്നാണ്‍ പറഞ്ഞത്.