Tuesday, June 06, 2006

ഷാഹു

13 comments:

myexperimentsandme said...

ഹായ്..യ്യോ.. എന്തായാലും അഴകും ആഭിജാത്യവും, തറവാടിത്തവും ഐശ്വര്യവും, സൊന്ദ്യര്യവും, മുഖശ്രീയും, കുട്ടിത്തവും, ലാളിത്യവും, ഓമനത്തവും എല്ലാം നമ്മുടെ നാടനാനകള്‍ക്ക് മാത്രം. ലെവന്റെ കൊമ്പിന്റെ ആ വളവും, തലയ്ക്കും പുറത്തിനുമിടയ്ക്കുള്ള ആ കുഴിവും, കളറും ഒന്നും മാച്ചാവുന്നില്ല.

ജ്യാ‍ക്കബ്ബേ, പഡങ്ങളൊക്കെ ഇങ്ങിനിങ്ങിനെ പോരട്ട്.

ജേക്കബ്‌ said...

ഞങ്ങളെ ഇവന്റെ മുന്നില്‍ കൊണ്ടോയി നിര്‍ത്തി കൊറേ
ചരിത്രവും ഭൂമിശാസ്ത്രവും
ഒക്കെ വിളമ്പിയതിന്റെ ശേഷം ഗൈഡ്‌ മച്ചാന്‍ വക ഒരു ചോദ്യം...

എന്തു കൊണ്ട്‌ സിംഹത്തിന്റെയും പുലിയുടേയും കണ്ടാമൃഗത്തിന്റെയും ഒന്നും പ്രതിമ വെക്കാതെ ഇവന്റെ പ്രതിമ തന്നെ ഇവിടെ വെച്ചു???

ഉത്തരം അറിയാമെങ്കില്‍ കമന്റൂ...

Kumar Neelakandan © (Kumar NM) said...

എന്തു കൊണ്ട്‌ സിംഹത്തിന്റെയും പുലിയുടേയും കണ്ടാമൃഗത്തിന്റെയും ഒന്നും പ്രതിമ വെക്കാതെ ഇവന്റെ പ്രതിമ തന്നെ ഇവിടെ വെച്ചു???

ഹ ഹ ഹ എനിക്കറിയാം ഉത്തരം. അവര്‍ മനസില്‍ കരുതിയത് ഒരു ആനയുടെ പ്രതിമവയ്ക്കാനായിരുന്നു.

അതുകൊണ്ടാണ് കൊണ്ട്‌ സിംഹത്തിന്റെയും പുലിയുടേയും കണ്ടാമൃഗത്തിന്റെയും ഒന്നും പ്രതിമ വെക്കാതെ ഇവന്റെപ്രതിമ വച്ചത്. (ഹൊ! എന്റെ ഒരു ബുദ്ധി!) കൊണ്ടുവാ സമ്മാനം.

ജേക്കബേ, എന്തായാലും നല്ല ആന, നല്ല പ്രതിമ, നല്ല പടം.

Vempally|വെമ്പള്ളി said...

:-)

മുല്ലപ്പൂ said...

വേറെ എവിടേം വെക്കാന്‍ കൊള്ളില്ല .. അതാ..

സമ്മാനം എനിക്കു തരണേ

ബിന്ദു said...

അതു നമ്മടെ വക്കാരി അവര്‍ക്കു കൈക്കൂലി കൊടുത്തുകാണും. :)

Anonymous said...

ആഫ്രിക്കന്‍ ആന ആഫ്രിക്കേല്‍ ഉള്ളതുകൊണ്ടു. ബാക്കി എല്ലാം എല്ലയിടത്തും ഉണ്ടല്ലൊ?
എങ്ങിനെ ഉണ്ടു എന്റെ ബുദ്ധി?

Kumar Neelakandan © (Kumar NM) said...

സമ്മാനം എപ്പോള്‍ പ്രഖ്യാപിക്കും? അതോ അടിക്കുറിപ്പ് സഭ പോലെ ആകുമൊ?

ജേക്കബ്‌ said...

സമ്മാനം പ്രഖ്യാപിക്കണമെങ്കില്‍ ആരെങ്കിലും ശരിയുത്തരം പറയെണ്ടേ കുമാറേട്ടാ.. ഈ നിലക്ക്‌ പോയാ ആ ഗൈഡ്‌ തന്നെ സമ്മാനം അടിച്ചെടുക്കും ...

ഒരു ഗ്ലു.. L G പറഞ്ഞത്‌
(ആഫ്രിക്കന്‍ ആന ആഫ്രിക്കേല്‍ ഉള്ളത്‌ കൊണ്ട്‌) ഒന്നു മാറ്റി മറിച്ചാല്‍ ഉത്തരമായി ;-)

btb അടിക്കുറിപ്പുസഭ ഇനി തുറക്കാന്‍ ആര്‍ക്കും പ്ലാന്‍ ഇല്ലേ?

പാപ്പാന്‍‌/mahout said...

എല്‍‌ജിയെ മറിച്ചിട്ടാല്‍ “ആഫ്രിക്കന്‍ ആന ആഫ്രിക്കേല്‍‌ ഇല്ലാത്തതുകൊണ്ട്“ എന്നു കിട്ടും. അതാണാ ഉത്തരം? :)

(ഇതുപക്ഷേ ഒരു പിള്ളവാതം വന്ന ആന പോലെ ഇരിക്കുന്നു/നില്‍ക്കുന്നു)

Vempally|വെമ്പള്ളി said...

ജേക്കബ്ബെ, സൌത്താഫ്രിക്കേലെ ഏറ്റവും നീളം കൂടിയ കൊമ്പുണ്ടായിരുന്ന ആനയല്ലെ ഇത്?

aneel kumar said...

അതേതോ ആന സ്പെഷല്‍ നാഷണല്‍ പാര്‍ക്കിന്റെ മുന്നിലല്ലേ?

ജേക്കബ്‌ said...

തന്നെ തന്നെ , നീളം കൂടിയ കൊമ്പുകാരന്‍ തന്നെ പക്ഷേ അതല്ല നമ്മുടെ ഗൈഡ്‌ മച്ചാന്റെ ഉത്തരം..

ആഫിക്കന്‍ ആനേടെ ചെവി ആഫ്രിക്ക പോലെ ആണ്‌. അതു കൊണ്ടാണ്‌ ബാക്കി മൃഗങ്ങളുടെ പ്രതിമയൊന്നും വെക്കാതെ ഇവനെ തന്നെ വെച്ചത്‌.... എങ്ങിനെയുണ്ടാന്‍സര്‍?????? ;-)


കമന്റിയ എല്ലാവര്‍ക്കും ഇതാ...